എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

Thudarum OTT Release Date JioHotstar

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30 മുതൽ തുടരും സ്ട്രീം ചെയ്യുന്നു മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് … Read more

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവൽ വൈബ് സമ്മാനിക്കുന്ന പൊളി പടം ആയിരിക്കും എന്നുറപ്പു നൽകുന്ന വേവ് ഗാനം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയയിൽ തരംഗമാകുകയാണ്. മൃദുൽ അനിൽ, ഹനാൻ ഷാ, പ്രശാന്ത് പിള്ളൈ എന്നിവരുടെ ആലാപനത്തിൽ ഇറങ്ങിയ വേവ് സോങ്ങിന്റെ വരികൾ വിനായക് ശശികുമാറാണ് രചിച്ചിരിക്കുന്നത്. വേവ് ഗാനത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ള നിർവഹിക്കുന്നു. മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ … Read more

വ്യസനസമേതം ബന്ധുമിത്രാദികൾ പ്രോമോ പുറത്തിറങ്ങി

Vyasana Sametham Bandhu Mithradhikal

അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ‘. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ’ എന്ന ഹാഷ് ടാഗോടെ പുറത്തിറങ്ങിയ പ്രോമോ വിഡിയോയിൽ അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ തരംഗമായ റീൽസ് ആണ് പ്രോമോയുടെ പ്രമേയം. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. വാഴ … Read more

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം..

Narivetta Movie Reviews

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട‘ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്. പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും … Read more

പെദ്ധി പുതിയ ഷെഡ്യൂൾ ഹൈദരാബാദിൽ – രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം

Peddi Movie Shooting

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി‘ യുടെ പുതിയ ഷെഡ്യൂൾ ഹൈദരാബാദ് ആരംഭിച്ചു. ഹൈദരാബാദിൽ ഒരുക്കിയ ഒരു ഗ്രാമത്തിൻ്റെ വമ്പൻ സെറ്റിൽ ആണ് ചിത്രത്തിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഷെഡ്യൂൾ ആരംഭിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ … Read more

916 കുഞ്ഞൂട്ടൻ ഇന്നു മുതൽ , ഏറ്റവും പുതിയ മലയാളം സിനിമാ റിലീസ്

916 Kunjoottan Movie Public Opinion

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന “916 കുഞ്ഞൂട്ടൻ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. ടിനി ടോം, രാകേഷ് സുബ്രമണ്യം,ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ,ടി ജി രവി,സോഹൻ സീനുലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു,ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം-ശ്രീനിവാസ … Read more

വൃഷഭ ഒക്ടോബർ 16ന് റിലീസിനെത്തും; മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Vrushabha Movie Mohanlal Look

മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ഇന്ന് ആരാധകർക്ക് വേണ്ടി വൃഷഭയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഹൻലാൽ പങ്കുവെച്ച വാചകങ്ങൾ ഇങ്ങനെ “ഇത് പ്രത്യേകത നിറഞ്ഞതാണ്. എന്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു.” കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറിൽ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നാണ് എത്തുന്നത്. ഒരു … Read more

കൊത്തലവാടി കന്നഡ ചിത്രം ടീസർ റിലീസായി , ശ്രീരാജ് – പൃഥ്‌വി അമ്പാർ

Teaser is Out Kothalavadi

നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്‌വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത് ശ്രീരാജ് – പൃഥ്‌വി അമ്പാർ കന്നഡ ചിത്രം കൊത്തലവാടി ടീസർ റിലീസായി പി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി പുഷ്പ അരുൺകുമാർ നിർമ്മിച്ച്, ശ്രീരാജ് സംവിധാനം ചെയ്യുന്ന പൃഥ്‌വി അമ്പാർ നായകനായ കന്നഡ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്. കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഗുണ്ടല്പെട്ട് താലൂക്കിൽ വരുന്ന ഒരു ഗ്രാമത്തിന്റെ പേരാണ് ചിത്രത്തിന് … Read more

ബിഗ്ഗ് ബോസ്സ് സീസൺ 7 – കാത്തിരിപ്പിന് വിരാമം… വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

Bigg Boss Malayalam Season 7

ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പുകൾക്കുമെല്ലാം അവസാനം കുറച്ചു കൊണ്ട് ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്.ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള ‘L’ ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന ‘7’ ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്പന ചെയ്‌ത ഈ ലോഗോ പ്രോഗ്രാമിന്റെ ഊർജ്ജസ്വലതയും ചലനാത്മകതെയെയെല്ലാം കുറിക്കുന്നു. … Read more

നേരറിയും നേരത്ത് , മേയ് 30 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു

Nerariyum Nerathu Release Date

അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വതിദാസ് പ്രഭു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമ്മിച്ച്, രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം “നേരറിയും നേരത്ത് ” മേയ് 30 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ്, എം ബി ബി എസ് വിദ്യാർത്ഥിനി യായ അപർണ. ഒരു മിഡിൽ ക്ലാസ്സ്‌ ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ … Read more

പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു

PDC Athra Cheriya Degree Alla

ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ക്യാമ്പസ് സിനിമ – ബയോ ഫിക്ഷണല്‍ കോമഡി ചിത്രം “പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല” ജൂണ്‍ മാസം തിയേറ്റെറുകളിലെത്തും. സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതാനുഭവങ്ങളും കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തി ഒരുക്കിയതാണ്‌ ഈ സിനിമ. “പിഡിസി” എഴുതി സംവിധാനം നിര്‍വ്വഹിച്ചത് റാഫി മതിരയാണ്‌. 2023-ല്‍ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2024-ല്‍ രതീഷ് രഘു നന്ദന്‍ – ദിലീപ് … Read more