മോഹൻലാല്‍ – ലാലേട്ടന്റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 5

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayഏഷ്യാനെറ്റ്‌
Advertisements

ബിഗ് ബോസ് സീസൺ 5 മോഹൻലാല്‍ ജന്മദിന ആഘോഷം

മോഹൻലാല്‍
Mohanlal Birthday Cerebrated by Bigg Boss

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു .

“ മാറ്റങ്ങൾക്കൊപ്പം മറ്റാരേക്കാളും മുൻപേ സഞ്ചരിക്കുക .. ” ഏഷ്യാനെറ്റിൻറെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നുവെന്നും . പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിൻറെ യാത്രയിൽ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ ശ്രീ മോഹൻലാല്‍ ന് ഏഷ്യാനെറ്റിന്റെയും എന്റെയും പേരിൽ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നുവെന്ന് തദവസരത്തിൽ ശ്രീ കെ മാധവൻ പറഞ്ഞു .

Advertisements

ബിഗ് ബോസ് സീസൺ 5

ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.

ഈ ആഘോഷങ്ങൾക്ക് കൂടുതൽ ശോഭനൽകികൊണ്ട് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സ്റ്റാർ സിങ്ങർ ജൂനിയർ വിജയി പല്ലവി രതീഷ് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *