സുധാമണി സൂപ്പറാ സീരിയല്‍ ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്നു സീ കേരളം ചാനലില്‍ – അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍

അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം ചാനലില്‍

സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം
Sudhamani Supera Launching on 12 June – Zee Keralam Channel

മലയാളത്തിലെ രണ്ടാമത്തെ ജനപ്രിയ വിനോദ ചാനലായ സീ കേരളം രണ്ടു പുതിയ സീരിയലുകള്‍ ആരംഭിക്കുന്നു, സുധാമണി സൂപ്പറാ , പാർവതി. പ്രശസ്ത നടി അഞ്ജു അരവിന്ദ് ടൈറ്റിൽ റോൾ ചെയ്യുന്ന പരമ്പര സംവിധാനം ചെയ്യുന്നത് മനോജ് ശ്രീലകം ആണ്. ഇത് സോണി സബ് സീരിയല്‍ പുഷ്പ ഇംപോസിബിളിന്റെ മലയാളം റീമേക്ക് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ എന്നിവയാണ് സീ കേരളത്തിലെ ഇപ്പോഴത്തെ സീരിയലുകൾ.

അഭിനേതാക്കള്‍ – കഥാപാത്രങ്ങള്‍

അഞ്ജു അരവിന്ദ് – സുധാമണി
ശ്രാവൺ – ബാലഗോപാൽ/ബാലു
അഭിജിത്ത് – സാഗർ
ബിൻസ ബിനോഷ് – മീനാക്ഷി
മേഘ രാജൻ – പല്ലവി
ടോണിഷ – അപർണ

20-ാം ആഴ്‌ചയിലെ മലയാളം റേറ്റിംഗ് റിപ്പോർട്ടുകൾ പ്രകാരം ഫ്‌ളവേഴ്‌സ് ടിവി, സൂര്യ ടിവി, മഴവിൽ മനോരമ എന്നിവയെ പിന്നിലാക്കി 249 പോയിന്‍റുകള്‍ നേടി സീ കേരളം രണ്ടാം സ്ഥാനത്താണ്. ശ്രാവൺ, അഭിജിത്ത്, ബിൻസ ബിനോഷ്, ടോണിഷ തുടങ്ങിയവർ സുധാമണി സൂപ്പര്‍ സീരിയല്‍ സഹ അഭിനേതാക്കള്‍ ആണ്. ജൂൺ 12 ന് ആരംഭിക്കുന്ന സുധാമണി സൂപ്പറാ സീരിയല്‍ ടെലികാസ്റ്റ് സമയത്തെക്കുറിച്ച് ചാനല്‍ പരാമർശിച്ചില്ല.

ക്രെഡിറ്റ്‌സ്

സീരിയല്‍

Sudhamani Supera
Sudhamani Supera – സുധാമണി സൂപ്പറാ
ചാനല്‍ സീ കേരളം , സീ കേരളം എച്ച്ഡി
ലോഞ്ച് ഡേറ്റ് 12 ജൂണ്‍
സംപ്രേക്ഷണ സമയം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 മണിക്ക്
പുനസംപ്രേക്ഷണം TBA
അഭിനേതാക്കള്‍ അഞ്ജു അരവിന്ദ് , ശ്രാവൺ, അഭിജിത്ത്, ബിൻസ ബിനോഷ്, ടോണിഷ
ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം സീ5
ടിആര്‍പ്പി റേറ്റിംഗ് TBA

Leave a Comment