വാമനൻ , ലൈവ് – മനോരമമാക്സ് പ്ലാറ്റ്ഫോം മലയാളം ഓടിടി റിലീസ്
മിയ കുൽപ്പ – സൈനാ പ്ലേ , 2018 (രണ്ടായിരത്തി പതിനെട്ട്) – സോണി ലിവ് എന്നിവയാണ് ഇതുവരെ ജൂണിൽ റിലീസ് ചെയ്ത മലയാളം ഓടിടി റിലീസുകൾ ,ഡിസ്നി +ഹോട്ട് സ്റ്റാര്‍ ഈ മാസം ജാനകി ജാനെ സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കും. ഏറ്റവും പുതിയ മലയാളം സിനിമകളായ ലൈവ്, വാമനൻ, മണിമുത്ത് സീരിയൽ എന്നിവ മനോരമ മാക്‌സിൽ ഉടൻ വരുന്നു എന്ന കാറ്റഗറിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.
മഴവിൽ മനോരമയിൽ സ്റ്റെബിൻ ജേക്കബ്, ഷഫ്ന, അവന്തിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മണിമുത്ത് സീരിയൽ ജൂൺ 19 ന് ആരംഭിക്കും. മണി മുത്ത് സീരിയല്‍ ഇന്നത്തെ, പോയ ആഴ്ചയിലെ എപ്പിസോഡുകള്‍ മനോരമമാക്സ് വഴി ലഭ്യമാകും. ഡിയര്‍ വാപ്പി, എങ്കിലും ചന്ദ്രികേ, മോമോ ഇന്‍ ദുബായ്, (നാലാം മുറ, ആനന്ദം പരമാനന്ദം, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്നിവയാണ് മനോരമ മാക്സ് റിലീസ് ചെയ്ത മലയാളം ഓടിടി സിനിമകള്‍.
ലൈവ് മലയാളം സിനിമ ഓടിടി റിലീസ്
വി കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയില്‍ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയ പ്രകാശ് വാര്യർ, കൃഷ്ണ പ്രഭ, മുകുന്ദൻ എന്നിവർ സഹ നടീനടന്മാര്‍ ആവുന്ന ചിത്രം എഴുതിയത് എസ് സുരേഷ് ബാബു ആണ്. ദർപൻ ബംഗേജ, നിതിൻ കുമാർ എന്നിവര്‍ ഫിലിംസ് 24 ബാനറില്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. അൽഫോൺസ് പുത്രൻ സംഗീതം കൈകാര്യം ചെയ്ത , നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം നിർവ്വഹിച്ച ലൈവ് മലയാളം സിനിമ മനോരമമാക്സ് ആപ്ലിക്കേഷനിൽ പുതിയ മലയാളം ഓടിടി റിലീസുകൾ പട്ടികയില്‍ ഉള്‍പ്പെപ്പെടുത്തിയിട്ടുണ്ട്.
ഭാവന , ഷറഫുദ്ദീൻ , അശോകൻ , ഷെബിൻ ബെൻസൺ, അനാർക്കലി നാസർ, സാനിയ റാഫി എന്നിവര്‍ അഭിനയിച്ച ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ ഓടിടി റിലീസ് മനോരമ മാക്സില്‍ ഉടന്‍ .
സിനിമ | ലൈവ് സിനിമ ഓടിടി റിലീസ് തീയതി |
ഓടിടി റിലീസ് തീയതി | ലഭ്യമല്ല |
ഓടിടി പ്ലാറ്റ്ഫോം | മനോരമമാക്സ് |
ഭാഷകള്‍ | മലയാളം |
സംവിധാനം | വി കെ പ്രകാശ് |
എഴുതിയത് | എസ് സുരേഷ് ബാബു |
നിര്‍മ്മാണം | ദർപൻ ബംഗേജ, നിതിൻ കുമാർ – 24 ഫിലിംസ് 24 ബാനര്‍ |
സംഗീതം | അൽഫോൺസ് പുത്രൻ |
ഛായാഗ്രഹണം | നിഖിൽ എസ് പ്രവീൺ |
അഭിനേതാക്കള്‍ | മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ , പ്രിയ പ്രകാശ് വാര്യർ, കൃഷ്ണ പ്രഭ, മുകുന്ദൻ |
വാമനൻ മലയാളം സിനിമ ഓടിടി റിലീസ്
സിനിമ | വാമനന്‍ സിനിമ ഓടിടി റിലീസ് തീയതി |
ഓടിടി റിലീസ് തീയതി | 16 ജൂണ്‍ |
ഓടിടി പ്ലാറ്റ്ഫോം | മനോരമമാക്സ് |
ഭാഷകള്‍ | മലയാളം |
സംവിധാനം | എ ബി ബിനിൽ |
എഴുതിയത് | എ ബി ബിനിൽ |
നിര്‍മ്മാണം | അരുൺ ബാബു കെ.ബി, സാമ അലി – സിനിമാ ഗ്യാങ്‌സ് |
സംഗീതം | നിതിൻ ജോർജ് |
ഛായാഗ്രഹണം | അരുണ്‍ ശിവന്‍ |
അഭിനേതാക്കള്‍ | ഇന്ദ്രൻസ്, സീമ ജി നായർ, ബൈജു, ഹരീഷ് കണാരൻ, സിനു സിദ്ധാർത്ഥ്, എബി അജി ജോസ് |