കേരള ചാനല്‍ റേറ്റിംഗ് ചാര്‍ട്ട് ആഴ്ച്ച 25 – ബാര്‍ക്ക് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുകള്‍

ജനപ്രിയ ചാനലുകള്‍, പരിപാടികള്‍ ലേറ്റസ്റ്റ് ബാര്‍ക്ക് കേരള ചാനല്‍ റേറ്റിംഗ് ഡാറ്റ

കേരള ചാനല്‍ റേറ്റിംഗ് ചാര്‍ട്ട്
Malayalam GEC TRP Ratings Week 25

20 ജൂണ്‍ മുതല്‍ 26 ജൂണ്‍ വരെയുള്ള കാലയളവില്‍ കേരള ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ പ്രകടന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. വിനോദ ചാനലുകളായ ഏഷ്യാനെറ്റ്‌ , സൂര്യാ ടിവി , മഴവില്‍ മനോരമ, കൈരളി ടിവി, അമൃത ടിവി എന്നിവരുടെ ജനപ്രീതിയില്‍ സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും നമുക്ക് പരിശോധിക്കാം. പുതുതായി ആരംഭിച്ച അമ്മയറിയാതെ , നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്നിവ പ്രേക്ഷകര്‍ എത്രത്തോളം സ്വീകരിച്ചു. വിശദമായ വിശകലനം കേരള ടിവി ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ്

Channel Week 25 Week 24 Week 23 Week 22
അമൃത ടിവി 78 66.57 72 79.58
ഏഷ്യാനെറ്റ്‌ 745 720.12 575 529.48
കൈരളി ടിവി 152 144.79 121 128.51
സൂര്യാ ടിവി 333 327.08 337 284.59
മഴവില്‍ മനോരമ 249 289.67 265 290.56
ഫ്ലവേര്‍സ് ചാനല്‍ 284 254.05 289 258.4
സീ കേരളം 204 177 172 178.12
Name Week 25 Week 24
ഏഷ്യാനെറ്റ്‌ ന്യൂസ് 203.69 196.81
ട്വന്റി ഫോര്‍ 151.83 151.86
മനോരമ ന്യൂസ് 95.87 99.42
മാതൃഭൂമി ന്യൂസ് 80.63 79.34
ന്യൂസ്‌ 18 കേരളം 43.78 43.95
ജനം ടിവി 37.18 36.64
മീഡിയാ വണ്‍ 35.55 42.71
കൈരളി ന്യൂസ് 29.86 25.54

മലയാളം ചാനല്‍ അപ്ഡേറ്റ്

ജനപ്രിയ വിനോദ പരിപാടി ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍സ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10:00 മണിക്കാണ് സംപ്രേക്ഷണം.

Serial Amma Ariyathe Online Videos
Serial Amma Ariyathe Online Videos

അക്ഷരത്തെറ്റ് , പുതിയ പരമ്പര ആരംഭിക്കുന്നു മഴവില്‍ മനോരമ ചാനലില്‍. ജൂലൈ 6 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്കാണ് സംപ്രേക്ഷണം.

ഗെയിം ഷോ ഉടന്‍ പണം സീസണ്‍ 3 മഴവില്‍ മനോരമയില്‍ രാത്രി 9:00 മണിക്ക് ടെലിക്കാസ്റ്റ് ചെയ്യുന്നു. സീരിയല്‍ പ്രിയപെട്ടവള്‍ ഇനി മുതല്‍ വൈകുന്നേരം 6:00 മണിക്കാവും സംപ്രേക്ഷണം ചെയ്യുക.

ശിവകാര്‍ത്തികേയനും കല്യാണി പ്രിയദർശനും ഒരുമിച്ച തമിഴ് ചിത്രം ” ഹീറോ ” സൂര്യാ ടിവിയില്‍, ശനി വൈകുന്നേരം 6:30 മണിക്ക്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമ സ്റ്റാലിന്‍ ശിവദാസ്‌ ഒരിടവേളയ്ക്ക് ശേഷം സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു, വെള്ളി 03 ജൂലായ്‌ രാവിലെ 09:00 മണിക്ക്.

Malayalam Game Show Udanpanam 3
Malayalam Game Show Udanpanam 3

Leave a Comment