ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി ചാനലുകള്‍ ഇവയാണ്
പോയവാരത്തില്‍ ഏഷ്യാനെറ്റ് തങ്ങളുടെ ടിആര്‍പ്പി ചാര്‍ട്ടിലെ അപ്രമാദിത്യം തുടരുന്ന കാഴ്ച്ച നമ്മള്‍ കണ്ടിരുന്നു, ഓണം ആഴ്ച്ചയും അത് കഴിഞ്ഞുള്ള റേറ്റിംഗിലും രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ ഫ്ലവേര്‍സ് ചാനലിനു സാധിച്ചു. കെകെ രാജീവ് ഒരുക്കുന്ന അന്ന കരീന തിങ്കളാഴ്ച രാത്രി 7 മണിക്ക് ഫ്ലവേര്‍സ് ചാനലില്‍ ആരംഭിച്ചു. ഇന്ദുലേഖ , തിങ്കള്‍ കലമാന്‍ തുടങ്ങിയ പരമ്പരകള്‍ സൂര്യ ടിവി ഉടന്‍ തന്നെ സംപ്രേക്ഷണം ചെയ്യും. പുതിയ ഭാവത്തിലും രൂപത്തിലും എത്തിയ കോമഡി സ്റ്റാർസ് സീസൺ 2 , സ്വാന്തനം സീരിയല്‍ എന്നിവയാണ് ഏഷ്യാനെറ്റ് അടുത്തിടെ ആരംഭിച്ച പരിപാടികള്‍. മലയാളം ടിവി ചാനലുകള്‍ , വിനോദ , വാര്‍ത്താ മറ്റു വിഭാഗത്തില്‍ നേടുന്ന പ്രകടനം പരിശോധിക്കാം.
മലയാളം വിനോദ ചാനലുകള്‍
ചാനല്‍ |
ആഴ്ച്ച 37 | ആഴ്ച്ച 36 | ആഴ്ച്ച 35 | ആഴ്ച്ച 34 |
അമൃത ടിവി | 78 | 73 | 76 | 88 |
ഏഷ്യാനെറ്റ് | 880 | 922 | 988 | 840 |
കൈരളി ടിവി | 148 | 134 | 170 | 122 |
സൂര്യ ടിവി | 274 | 285 | 389 | 294 |
മഴവില്‍ മനോരമ | 326 | 302 | 312 | 285 |
ഫ്ലവേര്‍സ് | 350 | 338 | 569 | 325 |
സീ കേരളം | 269 | 261 | 232 | 267 |
വാര്‍ത്താ ചാനലുകള്‍
ചാനല്‍ | ആഴ്ച്ച 37 | ആഴ്ച്ച 36 | ആഴ്ച്ച 35 | ആഴ്ച്ച 34 |
ഏഷ്യാനെറ്റ് ന്യൂസ് | 156.35 | 142.94 | 146.29 | 166.19 |
24 ന്യൂസ് | 143.43 | 125.28 | 113.06 | 125.00 |
മനോരമ ന്യൂസ് | 97.70 | 87.64 | 80.94 | 93.92 |
മാതൃഭൂമി ന്യൂസ് | 69.49 | 64.40 | 64.62 | 71.78 |
ജനം ടിവി | 69.67 | 51.66 | 50.20 | 60.81 |
കൈരളി ന്യൂസ് | 45.11 | 35.92 | 40.53 | 44.25 |
ന്യൂസ് 18 കേരളം | 28.94 | 27.47 | 22.39 | 33.28 |
മീഡിയ വണ്‍ | 26.83 | 25.47 | 29.50 | 31.19 |