മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്ഡേറ്റ് – ആഴ്ച്ച 30 – ടിആര്‍പ്പി ചാര്‍ട്ടില്‍ പിടിമുറുക്കി റിപ്പോര്‍ട്ടര്‍ ടിവി , ഏഷ്യാനെറ്റ്‌ ന്യൂസ് തന്നെ ഒന്നാമന്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Augustചാനല്‍ റേറ്റിംഗ്
Advertisements

ഏറ്റവും പുതിയ ബാര്‍ക്ക് മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് , ട്വന്റി ഫോര്‍ ന്യൂസ് രണ്ടാമത്

മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി
News Channel TRP Week 30

ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യയുടെ പിൻതുണയോടെ പുതിയ രൂപത്തില്‍ എത്തിയ റിപ്പോര്‍ട്ടര്‍ ടിവി ടിആര്‍പ്പി ചാര്‍ട്ടില്‍ പിടിമുറുക്കിയ കാഴ്ചയാണ് ഏറ്റവും പുതിയ മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി റേറ്റിംഗില്‍ ഉള്ളത്. പോയ 4 വാരങ്ങളിലെ ആവറേജ് ആണ് ഓരോ ആഴ്ചയും ബാര്‍ക്ക് പുറത്തു വിടുന്നത്, ഇതനുസരിച്ച് റിപ്പോര്‍ട്ടര്‍ പോയ ആഴ്ച്ചയില്‍ ടിആര്‍പ്പിയില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, ഇനി വരുന്ന റേറ്റിംഗ് ചാര്‍ട്ടില്‍ റിപ്പോര്‍ട്ടര്‍ കൈരളി ന്യൂസ്, ജനം ടിവി എന്നിവയെ മറികടന്നെക്കും.

എം വി നികേഷ്കുമാർ, കൺസൽട്ടിം​ഗ് എഡിറ്റർ ഡോ. അരുൺകുമാർ, എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, റിപ്പോർട്ടർ ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ, കോ ഓർഡിനേറ്റിം​ഗ് എഡിറ്റർ സുജയ പാർവ്വതി എന്നിവരാണ്‌ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രധാന വാര്‍ത്താ അവതാരകര്‍.

Advertisements

ന്യൂസ് ചാനല്‍ ടിആര്‍പ്പി

ചാനല്‍ആഴ്ച 30ആഴ്ച 29
ഏഷ്യാനെറ്റ്‌ ന്യൂസ്115121
ട്വന്റി ഫോര്‍102105
മനോരമ ന്യൂസ്‌6868
മാതൃഭൂമി ന്യൂസ്‌5457
കൈരളി ന്യൂസ്2223
ജനം ടിവി1921
റിപ്പോര്‍ട്ടര്‍ ടിവി18.3611.71
ന്യൂസ് 18 കേരള1517
മീഡിയ വണ്‍1416
രാജ് ന്യൂസ് മലയാളം0.450.45
Reporter TV New Face
റിപ്പോര്‍ട്ടര്‍ ടിവി
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *