നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ അഭിനേതാക്കള്‍ – സൂര്യ ടിവി പരമ്പര

ജയകൃഷ്ണന്‍ , രക്ഷാ രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ
Serial NPMT Surya TV Star Cast

സോളമന്റെയും സോഫിയയുടെയും പ്രണയകഥ 22 ജൂണ്‍ മുതല്‍ ആരംഭിക്കുകയാണ് സൂര്യാ ടിവിയില്‍. ഷോബി തിലകന്‍, കിഷോര്‍ , ശോഭാ മോഹന്‍ തുടങ്ങിയവര്‍ വേഷമിടുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ തിങ്കള്‍-മുതല്‍ വെള്ളിവരെ രാത്രി 7:30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. രാജേഷ്‌ ജയരാമന്‍ തിരക്കഥ എഴുതിയ ഈ പരമ്പരയുടെ സംവിധായകന്‍ സൈജു സുകേഷ് ആണ്. സൂര്യ ടിവി നല്ല രീതിയിലുള്ള പ്രചരണമാണ് ഈ പരമ്പരയ്ക്കായി ചെയ്യുന്നത്, പ്രോമോ വീഡിയോകള്‍ , പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു കഴിഞ്ഞു.

ബിജു മേനോന്‍, നിമിഷ സജയന്‍, ശരൺജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 41 – നാൽപ്പത്തിയൊന്ന് , സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു 20 ശനി വൈകുന്നേരം 6:30 മണിക്ക്.

nalpathiyonnu movie premier
nalpathiyonnu movie premier

നടീ നടന്മാര്‍

ജയകൃഷ്ണന്‍ – സോളമന്‍ , നായക കഥാപാത്രമായി എത്തുന്നത്‌ പ്രേക്ഷകര്‍ക്ക്‌ പരിചിതനായ നടന്‍ ജയകൃഷ്ണനാണ്. കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടിയില്‍ സന്ദീപിനെ അവതരിപ്പിച്ച ജയകൃഷ്ണന്‍ സൂര്യ ടിവി പരമ്പര നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകളിലെ പ്രണയ നായകനായി എത്തുന്നു.

രക്ഷാ രാജ് – സോഫിയ , സോളമന്റെ നായികയായി എത്തുന്നത്‌ നിരവധി തമിഴ്/മലയാളം സിനിമകളില്‍ വേഷമിട്ട രക്ഷയാണ്.

ഷോബി തിലകന്‍ – പൌലോക്കാരന്‍ എന്ന റോളാണ് ഈ പരമ്പരയില്‍ ഷോബി തിലകന്‍ അവതരിപ്പിക്കുന്നത്‌.

കിഷോര്‍ – ജെയിംസ് , സോഫിയയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന കഥാപാത്രമാണ് ജെയിംസ്.

പി ശ്രീകുമാര്‍ , ശോഭാ മോഹന്‍ (സോഫിയയുടെ അമ്മ വേഷം), ദിനേശ് പണിക്കര്‍, സിന്ധു വര്‍മ്മ തുടങ്ങി നിരവധി നടീനടന്മാര്‍ ഈ സീരിയലിനായി ഒത്തുചേരുന്നു.

എഴുത്ത് – രാജേഷ്‌ ജയരാമന്‍
നിര്‍മ്മാണം – ബി രാകേഷ്
സംവിധാനം – സൈജു സുകേഷ്

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ
Serial Namukku Parkkuvan Munthiri Thoppukal

Leave a Comment