ഏഷ്യാനെറ്റ് സീരിയല്‍ അമ്മയറിയാതെ രാത്രി 7:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു
ഉള്ളടക്കം

അമ്മയ്ക്കറിയാത്തൊരു കഥ, മകൾക്കറിയുന്നൊരു കഥ, കഥ കേൾക്കാൻ അമ്മയുണ്ട്, കഥ പറയാൻ മകളും. നിങ്ങൾക്കൊപ്പം ആ കഥ കാണാൻ ഞാനുമുണ്ട്. അമ്മയറിയാതെ ഉടൻ വരുന്നു എന്ന പ്രോമോ ചാനലില്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു. കുങ്കുമപ്പൂവിനു ശേഷം മറ്റൊരു കഥാപാത്രവുമായി ആശാ ശരത് വീണ്ടും എത്തുകയാണ് മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ? . ചാനല്‍ അടുത്തിടെ ആരംഭിച്ച കുടുംബവിളക്ക്
ചാനല്‍ – ഏഷ്യാനെറ്റ്
സമയം – 7:30 മണി രാത്രി
ഓണ്‍ലൈന്‍ എപ്പിസോഡ് – ഹോട്ട്സ്റ്റാര്‍ ആപ്പ്
അഭിനേതാക്കള്‍ – കീര്‍ത്തി ഗോപിനാഥ്, പാര്‍വതി, ശ്രീതു, നിഖില്‍ നായര്‍ , ബോബന്‍ ആലുംമൂടന്‍, ദിലീപ് ശങ്കര്‍ , ടി എസ് രാജു
ആർക്കും വേണ്ടാതെ ജനനം.. അനാഥത്വത്തിന്റെ കയ്പ്പറിഞ്ഞ ബാല്യം.. അമ്മയ്ക്കറിയാത്ത, മകൾക്ക് മാത്രം അറിയുന്ന ആ കഥ നിങ്ങളുടെ മുന്നിലേക്ക് .. ‘അമ്മയറിയാതെ’ ഉടൻ വരുന്നു. കുപ്പത്തൊട്ടിയില്‍ കിടന്നു കരയുന്ന കുട്ടിയുടെ കൈവിരലില്‍ ആരോ ചേര്‍ത്ത് വെച്ചുകൊണ്ടുള്ള സീരിയലിന്റെ ശീര്‍ഷക ഗാനം തുടങ്ങുന്നു. അമ്മ പാടിയ രാഗം മറന്നോ, മകളെ മകളെ . കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഈ സീരിയല്‍ ആരംഭിക്കുന്നത് വൈകും, സംപ്രേക്ഷണ സമയം മറ്റ് വിവരങ്ങള്‍ ഇവിടെ അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

ബിഗ് ബോസ് സീസൺ 2 മലയാളം മികച്ച ടിആര്‍പ്പി നേടി മുന്നേറുകയാണ് , ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് ഓണ്‍ലൈനായി വോട്ട് ചെയ്യാവുന്നതാണ്.
അഭിനേതാക്കള്‍

ശബരിമല സ്വാമി അയ്യപ്പന്‍ സീരിയല്‍ അവസാനിപ്പിച്ച ഏഷ്യാനെറ്റ് ആ സ്ലോട്ടിലേക്ക് കൊണ്ട് വന്നതു പൌര്‍ണ്ണമി തിങ്കള്‍ ആണ്. ഉച്ച സമയത്തേക്ക് മാറ്റപ്പെട്ട ഈ പരമ്പര പ്രൈം ടൈമിലേക്ക് തിരികെ കൊണ്ട് വന്ന ഏഷ്യാനെറ്റ് നീലക്കുയില്‍, മൌനരാഗം ഇവയുടെ സംപ്രേക്ഷണ സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി. പ്രൊഫസര്‍ ജയന്തി എന്ന മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന കഥാപാത്രത്തെയാണ് ആശാ ശരത് കുങ്കുമപ്പൂവ് സീരിയലിലൂടെയാണ് പ്രശസ്തയായത്. മോഹന്‍ലാലിനൊപ്പം ദൃശ്യമടക്കമുള്ള സിനിമകളില്‍ പ്രധാന റോളുകളില്‍ ഈ അഭിനേത്രി എത്തിയിരുന്നു. ദൂരദർശനിൽ പരമ്പരകളിൽ അഭിനയിച്ചു തുടങ്ങിയ ആശ പക്ഷെ ശ്രദ്ധിക്കപ്പെട്ടത് കുങ്കുമപ്പൂവ് സീരിയിലിലാണ്.
സംപ്രേക്ഷണ സമയം

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകളില്‍ മികച്ച നടി , സുവർണ്ണ താരം , വേറിട്ട പ്രദർശനത്തിനുള്ള പുരസ്കാരങ്ങള്‍ നേടിയ നടി അമ്മയറിയാതെയില്‍ കൂടി വീണ്ടും എത്തുകയാണ്. ഈ പരിപാടിയുടെ സംപ്രേക്ഷണ സമയം, മറ്റു വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റ് ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തുന്നതാണ്. Leading malayalam gec Asianet launching a new malayalam television serial titled ” Ammayariyathe “, channel started showing promos of the same. Dr. Rajith Kumar’s suspension from Bigg boss season 2 may affect trp of asianet ?.