മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക പ്രീ റിലീസ് ടീസർ പുറത്ത്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നാളെയാണ് ബസൂക്ക ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. … Read more