ബിഗ് ബോസ് മലയാളം സീസൺ 5 വിജയി ആരാണ് ? – ഗ്രാൻഡ് ഫിനാലെ തത്സമയം ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍

ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെ തല്‍സമയ സംപ്രേക്ഷണം

Grand Finale Telecast of Bigg Boss Season 5
Grand Finale Telecast of Bigg Boss Season 5

ബിഗ് ബോസ് മലയാളംസീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂലൈ രണ്ടിന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

കാതോടു കാതോരം (തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10 മണിക്ക് ), ഗൌരി ശങ്കരം (തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 09:30 മണിക്ക് ) ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന പുതിയ സീരിയലുകള്‍

ബിഗ് ബോസ് മലയാളം സീസൺ 5 വിജയി
Bigg Boss Malayalam Season 5 Winner Name

ബിഗ് ബോസ് 5 വിജയി

പ്രശസ്‍ത താരങ്ങളും ബിഗ് ബോസ്സ് മുൻമത്സരാര്ഥികളുമായ നോബി , കുട്ടി അഖിൽ , സൂരജ് , റിതു മന്ത്ര , രമ്യ പണിക്കർ, മഞ്ചു പത്രോസ് തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും ചലച്ചിത്രപിന്നണി ഗായിക ഗൗരി ലക്ഷ്മി മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സി എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറും.

ബിഗ് ബോസ് സീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂലൈ രണ്ടിന് ഞായറാഴ്ച രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

Gowri Shankaram Serial Malayalam
Gouri Shankaram Serial Asianet

Leave a Comment