സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് ജൂലൈ 15,16 വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

ഷെയര്‍ ചെയ്യാം

ഏഷ്യാനെറ്റിൽ ജൂലൈ 15,16 (ശനി,ഞായർ ) വൈകുന്നേരം 7 മണി മുതൽ സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ്

സ്റ്റാർ സിംഗര്‍ സീസൺ 9
Star Singer Season 9 on Asianet

അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിംഗര്‍ സീസൺ 9 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിങ്ങർ സീസൺ 9 യുടെ വേദിയിൽ എത്തുന്നത്. ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ കെ എസ് ചിത്ര , സിതാര , വിധു പ്രതാപ് എന്നിവരാണ്. ഈ ഷോയുടെ അവതാരകയായി എത്തുന്നത് ആർ ജെ വർഷയാണ്.

മലയാളം റിയാലിറ്റി ഷോ

സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ കീരവാണിയും , മമ്ത മോഹൻദാസ് , വിധികർത്താക്കളായ കെ എസ് ചിത്ര , സിതാര , വിധു പ്രതാപ് ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .

SS9 Asianet
സ്റ്റാർ സിങ്ങർ സീസൺ 9 ഏഷ്യാനെറ്റിൽ

സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ ലോഞ്ച് ഇവന്റിൽ അവസാനഘട്ടഓഡിഷനിൽ വന്ന 32 മത്സരാര്ഥികളിൽ നിന്നും 16 പേരെ തിരഞ്ഞെടുക്കുകയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സ്റ്റാർ സിങ്ങർ സീസൺ 9 ലോഞ്ച് ഇവന്റ് ജൂലൈ 15,16 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .

സ്റ്റാർ സിങ്ങർ സീസൺ 9 ” ജൂലൈ 22 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 7 .30 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു