കാതോട് കാതോരം സീരിയല്‍ ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ രണ്ട് പുതിയ പരമ്പരകൾ ഗൗരിശങ്കരം , കാതോട് കാതോരം

കാതോട് കാതോരം - തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക്
Kathodu Kathoram Serial Asianet

പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസനർഭങ്ങളുമായി രണ്ട് പുതിയ പരമ്പരകൾ ” ഗൗരിശങ്കരം ” , “കാതോട് കാതോരം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആദിയുടെയും മീനുവിന്റെയും പ്രണയത്തിൽ ആരംഭിച്ച് വിധിയുടെ വിളയാട്ടം കൊണ്ട് ഒരിക്കലും ആഗ്രഹിക്കാത്ത വിവാഹജീതത്തിലേക്ക് പ്രവേശിക്കേണ്ടിവരുന്ന മീനുവിലൂടെ “കാതോട് കാതോരത്തിന്റെ ” കഥ പുരോഗമിക്കുന്നു.

പ്രതീക്ഷിത വഴിത്തിരുവുകളും കഥാസന്നർഭങ്ങളുമായി “കാതോട് കാതോരം ” പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം നൽകുന്നു . ഈ സീരിയലിലെ പ്രധാന അഭിനേതാക്കളാണ് ജോൺ ജേക്കബ് , കൃഷ്ണേന്ദു ഉണ്ണികൃഷ്ണന്‍ എന്നിവര്‍. കാതോട് കാതോരം ” ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂലൈ രണ്ടിന് ഞായറാഴ്ച രാത്രി ഏഴ് മണിമുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.

ഗൗരി ശങ്കരം

ഗൗരിശങ്കരം
Gowrishankaram Serial

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന ” ഗൗരിശങ്കരം ” , പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ കഥ വികസിക്കുന്നു .  വീണ (ഗൌരി) , ഹരിശങ്കര്‍ (ശങ്കര്‍ മഹാദേവന്‍), നന്ദിനി (നിഷ മാത്യു ), രവി കൃഷ്ണന്‍ (പ്രൊഫസർ ശ്യാമപ്രസാദ്‌), കൃപ ( ആരതി), കണ്ണന്‍ (ആദര്‍ശ്) , ശുഭാ സുമിത്രന്‍ (അംബികാ ദേവി) , ആതിര പ്രവീൺ (ദീപ) , ആതിര പ്രവീൺ (ദീപ) , ശൈലജ (രാധാമണി തങ്കച്ചി) , തോമസ് ബെൽജിൻ (ശേഖർ മഹാദേവൻ) എന്നിവരാണ്‌ ഗൗരിശങ്കരം സീരിയല്‍ അഭിനേതാക്കള്‍.

” ഗൗരിശങ്കരം ” ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നു സംപ്രേക്ഷണം ചെയ്യുന്നു.

Leave a Comment