ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ അൻബറിവ് മാസ്റ്റേഴ്സ്
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘ആർഡിഎക്സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരു നഹാസ് ചിത്രത്തിന് വേണ്ടി അൻബറിവ് മാസ്റ്റേഴ്സ് സംഘട്ടന സംവിധാനം നിർവഹിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് … Read more