ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി – തീയേറ്റർ കാഴ്ചയുടെ അതേ ദൃശ്യമികവോടെ ആസ്വദിക്കാം

എല്ലാ ഡിടി എച്ച് പ്ലാറ്റഫോമിലും ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി ഉടൻതന്നെ ലഭ്യമാണ്

ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി ചാനല്‍
Asianet Movies HD Logo

ഏഷ്യാനെറ്റ് കുടുംബത്തിൽ നിന്നും പുതിയ ഒരു ചാനൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു ” ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി ” . ഇനി സിനിമകൾ , തീയേറ്റർകാഴ്ചയുടെ അതേ ദൃശ്യഭംഗിയോടെയും ശബ്ദ മികവോടുകൂടിയും പ്രേക്ഷകർക്ക് കാണുവാൻ കഴിയും. വൈവിദ്ധ്യമാർന്നതും സൂപ്പർ ഹിറ്റുകളുമായ ചലച്ചിത്രങ്ങളുടെ വൻശേഖരമുള്ള ഏഷ്യാനെറ്റ് ലൈബ്രറിയിൽ നിന്നുംഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി യിലൂടെ പ്രേക്ഷകർ ആഗ്രഹിക്കുന്ന സിനിമകൾ അതേ ദൃശ്യഭംഗിയോടെ കാണാം .

ചാനല്‍ ലഭ്യത

ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ” ഏഷ്യാനെറ്റ് മൂവീസ് എച്ച്ഡി ” , എസിവി യിൽ ചാനൽ നമ്പർ 807 ലും ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ് വർക്കിൽ ചാനൽ നമ്പർ 829 ലും ഭൂമിക ഡിജിറ്റൽ കേബിൾ സെർവിസിൽ ചാനൽ നമ്പർ 505 ലും ഐ വിഷൻ ഡിജിറ്റലിൽ ചാനൽ നമ്പർ ൬൩ 63 ലും കോഴിക്കോട് കേബിൾ കമ്മ്യൂണിക്കേഷനിൽ ചാനൽ നമ്പർ 587 ലും യെസ് ഡിജിറ്റൽ സൊല്യൂഷനിൽ ചാനൽ നമ്പർ 700 ലും സാറ്റ് ലിങ്ക്സിൽ ചാനൽ നമ്പർ 808 മലനാട് കമ്മ്യൂണിക്കേഷനിൽ ചാനൽ നമ്പർ 35 ലും ലഭ്യമാണ്. ഉടൻതന്നെ എല്ലാ ഡിടി എച്ച് പ്ലാറ്റഫോമിലും ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി ലഭ്യമാണ്.

Asianet Movies HD Channel
നിങ്ങളുടെ ഇഷ്ടചിത്രങ്ങളുടെ ദൃശ്യഭംഗിയും ശബ്ദമികവും ഇനി ആസ്വദിക്കാം ഏഷ്യാനെറ്റ് മൂവീസ് HDയിലൂടെ

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *