ബിഗ് ബോസ് സീസണ്‍ 5 ഫാന്‍ ഫില്‍ട്ടര്‍ ഡിസ്‌നി+ഹോട്ട്സ്റ്റാർ പുറത്തിറക്കി – ഇൻസ്റ്റാഗ്രാം പേജില്‍ ലഭ്യം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Marchഏഷ്യാനെറ്റ്‌

പുതിയ ബിഗ് ബോസ് സീസണിലെ വീട് കാണാനും സെല്‍ഫിയെടുക്കാനുമായി ഡിസ്‌നി+ഹോട്ട്സ്റ്റാർ ഫാന്‍ ഫില്‍ട്ടര്‍ പുറത്തിറക്കി

ബിഗ് ബോസ് സീസണ്‍ 5 ഫാന്‍ ഫില്‍ട്ടര്‍
Bigg Boss Fan Filter – Experience The New Bigg Boss House In 360 Degrees And Take Selfies

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാം സീസണ്‍ ആരാധകര്‍ക്കായി ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം ഇന്‍സ്റ്റഗ്രാം പേജില്‍ ഫാന്‍ ഫില്‍ട്ടര്‍ പുറത്തിറക്കി. ബിഗ്ഗ് ബോസ് ആരാധകര്‍ക്ക് വീടിന്റെ അകത്തള കാഴ്ചകള്‍ വെര്‍ച്വല്‍ ആയി കാണാനും ഇഷ്ട മുറികളില്‍ നി്ന്ന് സെല്‍ഫിയെടുക്കാനും അത് ഷെയര്‍ ചെയ്യാനും അവസരമൊരുക്കുന്ന ഈ ഫില്‍ട്ടര്‍ ഡിസ്‌നി+ഹോട്ട്്സ്റ്റാര്‍ മലയാളം ഇൻസ്റ്റാഗ്രാം പേജില്‍ ലഭ്യമാണ്.

ലിങ്ക് – https://www.instagram.com/ar/916613069586534

ഡിസ്‌നി+ഹോട്ട്സ്റ്റാർ

ബിഗ്ഗ് ബോസ് സീസണ്‍ ഫൈവിനായി നിര്‍മ്മിച്ച വീടിന്റെ ഓരോ വിശദാംശങ്ങളും മനസ്സിലാക്കാനും ഈ ഷോയുടെ ആവേശം പങ്കിടാനും ആരാധകര്‍ക്ക് കഴിയുംവിധമാണ് ഈ ഫില്‍ട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. വിവിധ രംഗങ്ങളില്‍ നി്ന്ന് തിരഞ്ഞെടുത്ത ശക്തരായ മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ബിഗ്ഗ് ബോസ് സീസണ്‍ 5 ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം ഒടിടി പ്ലാറ്റ്‌ഫോമില്‍ 24*7 സ്ട്രീമിങ് ആസ്വദിക്കാം.

BBS5 - 24*7 Live
BBS5 – 24*7 Live

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *