ബിഗ് ബോസ് മലയാളം സീസൺ 5 – ബാറ്റിൽ ഓഫ് ഒറിജിനൽസ് , ഇനി തീപാറും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Marchഏഷ്യാനെറ്റ്‌
Advertisements

ഷിജു , സാഗർ സൂര്യ , ശ്രുതിലക്ഷ്മി . മനീഷ , റനീഷാ – ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാര്‍ത്ഥികള്‍ ഇവരാണ്

ബിഗ് ബോസ് മലയാളം സീസൺ 5
ബാറ്റിൽ ഓഫ് ഒറിജിനൽസ് , ഇനി തീപാറും

സൂപ്പര്‍സ്റ്റാ‍ർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ഥ സ്വഭാവക്കാരായ മത്സരാർത്ഥികൾ മലയാളികള്‍ക്ക് മുന്നിൽ എത്തുന്നു .

മത്സരാര്‍ത്ഥികള്‍

ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ ഷിജു , സാഗർ സൂര്യ , ശ്രുതിലക്ഷ്മി . മനീഷ , റനീഷാ , അഞ്ചു റോഷ് , ഏയ്ഞ്ചലിൻ, ലച്ചു സംവിധായകനായ അഖിൽ മാരാർ , മോഡലുകലുകളായ വിഷ്ണു ജോഷി , സെറീന , ഗായകൻ റിനോഷ് , വുഷു ഫൈറ്റർ അനിയൻ മിഥുൻ , സോഷ്യൽ മീഡിയ താരങ്ങളായ ശ്രീദേവി , ജുനൈസ്‌ , ഷിമൈൽ നാദിറ മെഹ്‌റിന് , ബിസിനസ്സ് എന്റർപ്പിനെയർ ശോഭ വിശ്വനാഥ് , എയർടെൽ കോമനെർ ഗോപിക എന്നിവർ മത്സരാർത്ഥികളായി എത്തി.,

Advertisements

ബാറ്റിൽ ഓഫ് ഒറിജിനൽസ് , ഇനി തീപാറും എന്ന ടാഗ് ലൈനോടൊകൂടിയാണ് സീസൺ 5 പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ബിഗ് ബോസ് ഏഷ്യാനെറ്റില്‍ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു. ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സംപ്രേക്ഷണം ഉണ്ടാകും

Bigg Boss Malayalam Season 5
Bigg Boss Malayalam Season 5
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *