ബിഗ് ബോസ് മലയാളം സീസൺ 5 – മാർച്ച് 26 ഞായറാഴ്‌ച രാത്രി 7 മണി മുതൽ ആരംഭിക്കുന്നു

ഷെയര്‍ ചെയ്യാം

ലോഞ്ച് ഡേറ്റ് ,സംപ്രേക്ഷണ സമയം, മത്സരാര്‍ത്ഥികള്‍ – ഏഷ്യാനെറ്റിൽ ബിഗ് ബോസ് മലയാളം സീസൺ 5, ബാറ്റിൽ ഓഫ് ഒറിജിനൽസ്

ബിഗ് ബോസ് മലയാളം സീസൺ 5
Bigg Boss Malayalam Season 5

സൂപ്പര്‍സ്റ്റാ‍ർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ ഷിജു , സാഗർ സൂര്യ , ശ്രുതിലക്ഷ്മി . മനീഷ , റനീഷാ , അഞ്ചു റോഷ് , ഏയ്ഞ്ചലിൻ, ലച്ചു സംവിധായകനായ അഖിൽ മാരാർ , മോഡലുകലുകളായ വിഷ്ണു ജോഷി , സെറീന , ഗായകൻ റിനോഷ് , വുഷു ഫൈറ്റർ അനിയൻ മിഥുൻ , സോഷ്യൽ മീഡിയ താരങ്ങളായ ശ്രീദേവി , ജുനൈസ്‌ , ഷിമൈൽ നാദിറ മെഹ്‌റിന് , ബിസിനസ്സ് എന്റർപ്പിനെയർ ശോഭ വിശ്വനാഥ് , എയർടെൽ കോമനെർ ഗോപിക എന്നിവർ മത്സരാർത്ഥികളായി എത്തി

പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ഥ സ്വഭാവക്കാരായ മത്സരാർത്ഥികൾ മലയാളികള്‍ക്ക് മുന്നിൽ എത്തും.

Battle of The Originals
ബാറ്റിൽ ഓഫ് ഒറിജിനൽസ് , ഇനി തീപാറും

ആരാണ് ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാര്‍ത്ഥികള്‍?

മാർച്ച് 26 ഞായറാഴ്‌ച രാത്രി 7 മണി മുതൽ ബിഗ് ബോസ് മലയാളം സീസൺ 5 ലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന ടാഗ് ലൈനോടൊകൂടിയാണ് സീസൺ 5 പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ബിഗ് ബോസ് ഏഷ്യാനെറ്റില്‍ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു. ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സംപ്രേക്ഷണം ഉണ്ടാകും.

BB 5 Malayalam
BB 5 Malayalam

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു