ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Juneഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” ജാനകിയുടെയും അഭിയുടെയും വീട് “

Janakiyudeyum Abhiyudeyum Veedu Serial
Janakiyudeyum Abhiyudeyum Veedu Serial

കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ “ജാനകിയുടെയും അഭിയുടെയും വീട് ” എന്ന ഏറ്റവും പുതിയ പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. “ജാനകിയുടെയും അഭിയുടെയും വീട് ” , സൂര്യനാരായണൻ്റെയും പ്രഭാവതിയുടെയും വീടിനെയും അവരുടെ നാല് മക്കളായ അഭിരാം, അജയ്, അമൽ, അമൃത എന്നിവരെയും കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്.

  • ബിഗ് ബോസ് സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂൺ 16 ന് ഞായറാഴ്ച രാത്രി ഏഴ് മണി മുതല്‍ , ആരാവും വിജയി ?

കൂടുതല്‍ വായനയ്ക്ക്

Advertisements
  • സാന്ത്വനം 2 സീരിയല്‍ ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ , തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 7 മണിക്ക്

ഏഷ്യാനെറ്റ്‌ സീരിയല്‍

മൂത്തമകൻ എന്ന നിലയിൽ, അളകാപുരി കുടുംബത്തിലും സൂര്യപ്രഭയിലും അഭിരാം ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ചരടിലെ മുത്തുകൾ പോലെ യോജിപ്പും ഐക്യവും സമർത്ഥമായി കാത്തുസൂക്ഷിക്കുന്ന അഭിരാമിന്റെ ഭാര്യ ജാനകി കുടുംബത്തിൻ്റെ ഐശ്വര്യമാണ്. അവർക്ക് നാലുവയസ്സുള്ള പൊന്നു എന്ന മകളുണ്ട് കുടുംബം അജയും അമലും വിവാഹിതരാകുകയും അവരുടെ പുതിയ ഭാര്യമാർ വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ അളകാപുരി വീടിൻ്റെ ശാന്തത വെല്ലുവിളികൾ നേരിടുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഈ പുതിയ ബന്ധങ്ങൾ കുടുംബത്തിൽ ചെലുത്തുന്ന സ്വാധീനത്തെയും പരമ്പര മനോഹരമായി അവതരിപ്പിക്കുന്നു.

Asianet Serial Swanthwanam 2
Asianet Serial Swanthwanam 2

അളകാപുരി കുടുംബത്തിൻ്റെ ആകർഷകമായ കഥയുമായി “ജാനകിയുടെയും അഭിയുടെയും വീട് ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Janakiyudeyum Abhiyudeyum Veedu Today Episode Online at Disney+Hotstar , Serial Starts from 17 June at 09:00 PM

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *