ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് – ജൂൺ 16 ന് ഞായറാഴ്ച രാത്രി ഏഴ് മണി മുതല്‍

Bigg Boss Malayalam Season 6 Winner
Bigg Boss Malayalam Season 6 Winner

ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ബിഗ് ബോസ് സീസൺ 6 വിജയി

പ്രശസ്ത താരങ്ങളും ബിഗ് ബോസ്സ് മുൻമത്സരാര്ഥികളുമായ നോബി , കുട്ടി അഖിൽ , സൂരജ് , നാദിറ , റനീഷ തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്കിറ്റും ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള , ദിൽഷാ പ്രസന്നൻ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്ഗീസ് , ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ബിഗ് ബോസ് സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂൺ 16 ന് ഞായറാഴ്ച രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

Asianet Serial Swanthwanam 2
Asianet Serial Swanthwanam 2

Bigg Boss Malayalam Season 6 Winner Is ? – Asianet to Telecast The Grand Finale on Sunday, 16 June at 07:00 PM

ജാനകിയുടെയും അഭിയുടെയും വീട്, ജൂൺ 17 മുതൽ രാത്രി 9 മണിക്ക് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ആരംഭിക്കുന്നു. ജൂൺ 17 മുതൽ രാത്രി 7 മണിക്ക് സാന്ത്വനം സീസണ്‍ 2 (സാന്ത്വനം 2 ) സീരിയല്‍ ഏഷ്യാനെറ്റില്‍ ആരംഭിക്കുന്നു.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *