മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

Official Teaser Of Vrusshabha

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് … Read more

ആണ്ടാണ്ടേ പെണ്ണൊരുത്തി , അവൾ വീഡിയോ ഗാനം പുറത്തിറങ്ങി

Andande Pennoruthi Song

ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ “എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. മുഹാദ് വെമ്പായം എഴുതിയ വരികൾക്ക് കണ്ണൻ സി ജെ സംഗീതം പകർന്ന് മത്തായി സുനിൽ ആലപിച്ച “ആണ്ടാണ്ടേ പെണ്ണൊരുത്തി…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അവൾ എന്ന സിനിമയിലെ “പ്രഭ” എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി . സുരഭി തന്നെ പല ഇന്റർവ്യൂകളിലും … Read more

ക്വീൻ ഓഫ് ദ നൈറ്റ്; വേഫെറർ ഫിലിംസ് ചിത്രം “ലോക”യിലെ പുത്തൻ ഗാനം പുറത്ത്

Queen of the Night Lokah Movie Song

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലേ സൂപ്പർ ഹിറ്റായ “ക്വീൻ ഓഫ് ദ നൈറ്റ്” എന്ന ഗാനം പുറത്ത്. ഗാനത്തിൻ്റെ വീഡിയോ ഉൾപ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജേക്‌സ് ബിജോയ് ഈണം നൽകിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിൻ്റെ സൂപ്പർ ഹിറ്റായ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത് … Read more

ഹാപ്പി കപ്പിൾസ് , ഏഷ്യാനെറ്റിൽ പുതിയ സിറ്റ്കോം

Happy Couples Sitcom on Asianet

പ്രേക്ഷകരെ രസിപ്പിക്കാൻ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ സിറ്റ്കോം ” ഹാപ്പി കപ്പിൾസ് ” സെപ്റ്റംബർ 29 മുതൽ, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10.30ന് സംപ്രേഷണം ചെയ്യുന്നു. ഹാപ്പി കപ്പിൾസ് ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു ആശയം അവതരിപ്പിക്കുന്നു. ചെറുതായിട്ടുള്ള തർക്കങ്ങളും പ്രശ്നങ്ങളും വിവാഹമോചനത്തിനുള്ള കാരണങ്ങളായി മാറുന്ന സാഹചര്യത്തിൽ, സന്തോഷവും സമാധാനവും നിറഞ്ഞ ബന്ധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം സീരിയൽ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായ ഒരു കഥയല്ല, മറിച്ച് ജീവിതത്തിലെ ചെറിയ സംഭവങ്ങളാണ് ഹാപ്പി കപ്പിൾസ് … Read more

മാ വന്ദേ , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ,

Maa Vande

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ … Read more

ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സ്, ഡോക്ടർ അനന്തു എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്

Basil Joseph and Ananthu S

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം” എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടിരിക്കുന്നത്. 18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റിൽ … Read more

“എ പ്രഗ്നന്റ് വിഡോ” മുംബ ചലച്ചിത്രമേളയിൽ

Mumbai International Film Festival

ഉണ്ണി കെ ആർ സംവിധാനം ചെയ്ത “എ പ്രഗ്നന്റ് വിഡോ” എന്ന ചിത്രം മുംബ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” A PREGNANT WIDOW “. വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ്‌ വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ശിവൻകുട്ടി,സുനിൽ … Read more

മീശ ഒടിടി ഏറ്റെടുക്കുന്നു: ഇപ്പോൾ ആമസോൺ പ്രൈമിൽ

Meesha On Prime Video

ആശയക്കുഴപ്പം യാഥാർത്ഥ്യമാണ് – ഇന്ത്യയിലുടനീളം മീശ ഹൃദയങ്ങൾ കീഴടക്കുകയും സംഭാഷണങ്ങൾക്ക് തിരികൊളുത്തുകയും ചെയ്യുന്നു! ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തതിനുശേഷം, ചിത്രം കാഴ്ചക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം കാണുകയും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ആരാധകരുടെ പ്രിയങ്കരമായി മാറുകയും ചെയ്യുന്നു. ആകർഷകമായ കഥാതന്തു, മികച്ച പ്രകടനങ്ങൾ, സിനിമാറ്റിക് ദൃശ്യങ്ങൾ എന്നിവ മീശയെ സീസണിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന മലയാള റിലീസുകളിൽ ഒന്നാക്കി മാറ്റുന്നു. നിങ്ങൾ ഇതുവരെ ഇത് കണ്ടിട്ടില്ലെങ്കിൽ, സംഭാഷണത്തിൽ ചേരാനുള്ള അവസരമാണിത്. ആമസോൺ പ്രൈം വീഡിയോയിൽ മാത്രം മീശ സ്ട്രീം … Read more

മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ സെപ്റ്റംബർ 18ന്; അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

Vrusshabha Teaser Date

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. സെപ്റ്റംബർ 18 നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ അനൗൺസ്മെൻ്റ് പോസ്റ്ററിൽ ഗംഭീര ലുക്കിലാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, … Read more

ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പനയിലും ഓൾ ടൈം റെക്കോർഡ്; മലയാളത്തിൽ ഇനി ഒന്നാമത് “ലോക”

Highest Ticket Sales For a Malayalam Film Via BMS

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് ബുക്ക് മൈ ഷോയിലും ഓൾ ടൈം റെക്കോർഡ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന ആണ് “ലോക” സ്വന്തമാക്കിയത്. 4.52 മില്യൺ ടിക്കറ്റുകൾ ആണ് ഈ ചിത്രത്തിൻ്റെതായി 18 ദിവസങ്ങൾ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യൺ ടിക്കറ്റുകൾ ബുക്ക് മൈ ഷോ … Read more

ദി ലേറ്റ് കുഞ്ഞപ്പ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

The Late Kunjappa

കണ്ണൂര്‍ കഫേ യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ ‘കണ്ണൂര്‍ കഫേ’യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നിവരാണ് ”ദി ലേറ്റ് കുഞ്ഞപ്പ” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം, കളറിസ്റ്റ്-തരുണ്‍ സുധാകരന്‍. ഗാനരചന-കാവേരി കല്‍ഹാര്‍,സംഗീതം-വിനയ് ദിവാകരന്‍, ഗായകർ-മാതന്‍,ധനഞ്ജയ് ആര്‍കെ,കഥ- രാധാകൃഷ്ണന്‍ … Read more