പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Novemberമഴവിൽ മനോരമ ചാനല്‍

സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) – പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ്

മഴവില്‍ മനോരമയില്‍ പുതിയ മലയാളം സീരിയല്‍ പൂക്കാലം തിങ്കൾ – ശനി രാത്രി 7:30 ന് സംപ്രേക്ഷണം ചെയ്യുന്നു

പ്രമേയം കൊണ്ട് ശക്‌തവും, ആവിഷ്ക്കാരം കൊണ്ട് വ്യത്യസ്‌തവുമായ നിരവധി പരമ്പരകൾ മലയാളികൾക്കായി സമ്മാനിച്ച മഴവിൽ മനോരമയിൽ നിന്നും മറ്റൊരു മെഗാ പരമ്പര ഒരുങ്ങുന്നു. ‘പൂക്കാലം’ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പര നവംബർ 4 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു. പേര് സൂചിപ്പിക്കും പോലെ തന്നെ ജീവിത സ്വപ്‌നങ്ങളും, പ്രണയവും നിറഞ്ഞ് നിൽക്കുന്ന, വ്യത്യസ്‌തമായ മെഗാ പരമ്പരയായിരിക്കും ‘പൂക്കാലം’.

Serial Pookkalam Mazhavil Manorama
Serial Pookkalam Mazhavil Manorama

കഥ

മനുവും അഞ്ജലിയും രണ്ട് വ്യത്യസ്‌തമായ പ്രണയ ബന്ധങ്ങളിലാണ്. പക്ഷെ കുടുംബത്തിൻ്റെ സമ്മർദ്ദം മൂലം, നിലവിലെ പ്രണയം മറന്ന് കൊണ്ട് അവർ പരസ്‌പരം വിവാഹിതരാകാൻ തീരുമാനിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ പ്രണയജോഡികളായി അഭിനയിച്ച് കൊണ്ട്, അവർ അവരുടെ ജീവിതം മെല്ലെ ആരംഭിക്കുന്നു. തുടർന്ന്, അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവബഹുലമായ കാര്യങ്ങളാണ് ‘പൂക്കാലം’ അവതരിപ്പിക്കുന്നത്. പ്രണയവും, സ്വാഭാവിക നർമ്മങ്ങളും, ഹൃദയസ്‌പർശിയായ നിമിഷങ്ങളും ചേർന്ന ഒരു സമ്പൂർണ്ണ പരമ്പരയാണ് ‘പൂക്കാലം

സൽമാൻ എന്ന യുവ നടനാണ് മനു ആയി മിനിസ്‌ക്രീനിൽ എത്തുന്നത്. അഞ്ജലി ആയി സൈനാഭും, സ്നേഹ എന്ന കഥാപാത്രമായി പാർവതിയും വേഷമിടുന്നു. ഇവരെ കൂടാതെ നിരവധി പ്രേക്ഷക പ്രിയ താരങ്ങളും പരമ്പരയിൽ ഒന്നിക്കുന്നു.

നവംബർ 4 മുതൽ തിങ്കൾ – ശനി രാത്രി 7:30 ന് മഴവിൽ മനോരമയിൽ ‘പൂക്കാലം’ ആസ്വദിക്കാവുന്നതാണ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *