സ്റ്റാര്‍ സിംഗര്‍ സീസൺ 9 വിജയി ആരാണ് ?, ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Octoberഏഷ്യാനെറ്റ്‌
Advertisements

ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു

ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9 ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നു

Star Singer Season 9 Malayalam Winner
Star Singer Season 9 Malayalam

പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഒക്ടോബര് 20 ന് വൈകുന്നേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ അരവിന്ദ് , നന്ദ , ദിഷ , അനുശ്രീ , ബൽറാം എന്നിവർക്കൊപ്പം പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഒരാളും മാറ്റുരയ്ക്കാനെത്തുന്നു.

Advertisements

ഫൈനലിസ്റ്റ്

സീസൺ 9 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ കെ എസ് ചിത്ര , ,സിത്താര , വിധു പ്രതാപ് തുടങ്ങിയവരാണ് . അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . ഈ ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരനും ഉണ്ടാകും.

Star Singer Malayalam Winner

സ്റ്റാർ സിംഗര്‍ സീസൺ 9

ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം വിദ്യ ബാലൻ ഈ വേദിയിൽ എത്തുന്നു . കൂടാതെ അന്ന പ്രസാദ് , ബിജു കുട്ടൻ , ബിനു അടിമാലി , മാവേലിക്കര ഷാജി , രശ്മി തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടും .

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *