എങ്കിലേ എന്നോട് പറ , ഏഷ്യാനെറ്റിൽ പ്രേക്ഷകരെ രസിപ്പിക്കാൻ പുതിയ ഗെയിം ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Octoberഏഷ്യാനെറ്റ്‌

ആവേശം നിറഞ്ഞ ഗെയിം ഷോ “എങ്കിലേ എന്നോട് പറ” ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.


ഒക്ടോബർ 26 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് – എങ്കിലേ എന്നോട് പറ

Enkile Enoodu Para Show Asianet
Enkile Enoodu Para Show Asianet

എങ്കിലേ എന്നോട് പറ” എന്നത് ഒരു ഗെസ്സിംഗ് ഗെയിം ഷോയാണ്. പങ്കെടുക്കുന്ന മത്സരാർത്ഥികൾ “യെസ് ” അല്ലെങ്കിൽ ” നോ ” എന്ന് മാത്രം പറഞ്ഞ് വിജയിക്കാൻ ശ്രമിക്കേണ്ടതുണ്ട്. മൂന്ന് റൗണ്ടുകളിലായി മൂന്ന് മത്സരാർത്ഥികൾ തമ്മിൽ മത്സരം നടക്കും, ഓരോ റൗണ്ടിനും പ്രത്യേക വെല്ലുവിളികൾ ഉണ്ടായിരിക്കും. ഓരോ റൗണ്ടിനും അവസാനത്തിൽ, കുറഞ്ഞ പോയിന്റുള്ള അതിഥി പുറത്ത് പോകുകയും, അവസാന മത്സരാർത്ഥി വലിയ സമ്മാനത്തിനായി മത്സരിക്കുകയും ചെയ്യും.

Format

ചലച്ചിത്രതാരങ്ങളും ബിഗ് ബോസ് മത്സരാര്ഥികളുമായ ശ്വേത മേനോനും സാബുമാണ് ഈ ഷോയുടെ അവതാരകർ . ആദ്യ എപ്പിസോഡുകളിൽ പ്രശസ്ത ചലച്ചിത്ര താരങ്ങളായ സുരഭിലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, ടിനി ടോം, ഗായത്രി സുരേഷ്, പ്രശാന്ത് , കോട്ടയം നസീർ, അസീസ്, നോബി എന്നിവർ പങ്കെടുക്കും.


“എങ്കിലേ എന്നോട് പറ” ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *