എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Novemberഏഷ്യാനെറ്റ്‌

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര ” മൗനരാഗ” ത്തിലെ ജനപ്രിയതാരങ്ങളും

ശനി ( 30 നവംബര്‍‍ ) , ഞായർ ( 01 ഡിസംബര്‍ ) ദിവസങ്ങളിൽ ഏഷ്യാനെറ്റില്‍ എങ്കിലേ എന്നോട് പറ സ്പെഷ്യല്‍ എപിസോഡുകള്‍

ആവേശം നിറഞ്ഞ ഗെയിം ഷോ “എങ്കിലേ എന്നോട് പറ” യിൽ ഈ വരുന്ന ശനി ( 30/ 11/ 2024 ) , ഞായർ ( 01/ 12/ 2024 ) ദിവസങ്ങളിൽ പ്രശസ്തചലച്ചിത്രതാരങ്ങളും ജനപ്രിയടീലിവിഷൻതാരങ്ങളും മത്സരാത്ഥികളായി എത്തുന്നു .

Enkile Ennodu Para Specials
Enkile Ennodu Para Specials

നവംബർ 30 , ശനിയാഴ്ച മലയാളസിനിമയിലെ ഹാസ്യതമ്പുരാക്കന്മാരായ ധർമ്മജനും പ്രജോദ് കലാഭവനുമൊപ്പം തെന്നിന്ത്യൻ താരസുന്ദരി ശിവദയും മത്സരിക്കാനെത്തുന്നു. കോമഡിയും സസ്‌പെൻസും നിറഞ്ഞ ഈ എപ്പിസോഡ് പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും .

Enkile Ennodu Para

ഡിസംബർ 1 , ഞായറാഴ്ച ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയിലെ താരങ്ങൾ കൊമ്പുകോർക്കുന്നു. നലീഫ് – ഐശ്വര്യ , ജിത്തു – ദർശന , കല്യാൺ – വർഷ ജോഡികളാണ് മത്സരിക്കാൻ എത്തുന്നത്. കളിയും ചിരിയും ഉദ്യോഗനിമിഷങ്ങളും സമ്മാനിച്ചുകൊണ്ട് പ്രേക്ഷകർക്ക് എന്നും മനസ്സിൽ താലോലിക്കാനുള്ള ഒരു എപ്പിസോഡായി ഇതു മാറും.

ചലച്ചിത്രതാരങ്ങളും ബിഗ് ബോസ് മത്സരാര്ഥികളുമായ ശ്വേത മേനോനും സാബുമാണ് ഈ ഷോയുടെ അവതാരകർ . “എങ്കിലേ എന്നോട് പറ” ഏഷ്യാനെറ്റിൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Enkile Ennodu Para This Weekend
Enkile Ennodu Para This Weekend

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *