ഡീയസ് ഈറേ ടീസർ പുറത്ത് – പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം

Dies Irae Teaser Out

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് … Read more

തേജ സജ്ജ യുടെ ‘മിറൈ’ സെപ്റ്റംബർ 12 ന് റിലീസ് ആവുന്നു

സൂപ്പർ ഹീറോ തേജ സജ്ജ യുടെ ‘മിറൈ’ സെപ്റ്റംബർ 12 ന് റിലീസ് ആവുന്നു. ഓഗസ്റ് 28 ന് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിടും. സുജിത് കുമാർ കൊള്ളി, വിവേക് കുച്ചിഭോട്ല, കൃതി പ്രസാദ്, ടി ജി വിശ്വ പ്രസാദ്, ഗൗതം റെഡ്‌ഡി എന്നിവർ ചേർന്ന് ‘പീപ്പിൾ മീഡിയ ഫാക്ടറി’ യുടെ ബാനറിൽ നിർമിക്കുന്ന സിനിമയാണ് ‘മിറൈ‘. സെപ്റ്റംബർ 12 ന് തന്നെ 8 ഭാഷകളിൽ ആയി 2D , 3D റിലീസും ഉണ്ടായിരിക്കുന്നതാണ്. സൂപ്പർ ഹീറോ … Read more

കളങ്കാവൽ ടീസർ ലോകയോടൊപ്പം തീയേറ്ററിൽ കാണാൻ പ്രേക്ഷകർ

Teaser Release Update of Kalamkaval Movie

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന “കളങ്കാവൽ” എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ അപ്ഡേറ്റ് പുറത്ത്. ഓഗസ്റ്റ് 28 ന് ആഗോള റിലീസായി എത്തുന്ന “ലോക” എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളിൽ ആണ് “കളങ്കാവൽ” ടീസർ പ്രദർശിപ്പിക്കുക. ടീസർ അപ്ഡേറ്റ് പുറത്ത് വിട്ടത് ചിത്രത്തിൻ്റെ ഒരു പുതിയ പോസ്റ്ററും റിലീസ് ചെയ്ത് കൊണ്ടാണ്. മാസ്സ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി … Read more

48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2025-ൽ തിളങ്ങി ദേശീയ അവാർഡ് ജേതാവായ സജിൻ ബാബുവിൻ്റെ “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി”

Theatre The Myth of Reality

ചിത്രം ഒക്ടോബർ 16 ന് പ്രേക്ഷകരിലേക്ക് എത്തും ദേശീയ അവാർഡ് ജേതാവ് സജിൻ ബാബുവിന്റെ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ 2025-ലെ 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കി. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ട്രെയിലർ പ്രകാശനം ചെയ്ത് ശ്രദ്ധ നേടിയ ഈ ചിത്രം, ഇപ്പോൾ കേരളത്തിലും അംഗീകാരം നേടിയത് അഭിമാനം ഉണർത്തുന്ന കാര്യമാണ്. ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് റിമ കല്ലിങ്കലിന് 2024-ലെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചപ്പോൾ, പ്രമോദ് വെളിയനാട് സ്പെഷ്യൽ … Read more

ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Book Tickets for Lokah Chapter 1 Chandra

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര“യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് ഓൺലൈൻ വഴി ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, ഡിസ്ട്രിക്റ്റ് തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണ്. ബുക്കിംഗ് ഓപ്പൺ ആയ നിമിഷം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് അഡ്വാൻസ് … Read more

ഗംഗ യമുന സിന്ധു സരസ്വതി , ആന്തോളജി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

New Malayalam Anthology Movie

പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പെൻ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന “ഗംഗ യമുന സിന്ധു സരസ്വതി ” എന്ന ആന്തോളജി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ, പാലാരിവട്ടം ഡോൺ ബോസ്ക്കോ മിനി തിയറ്ററിൽവെച്ച് പ്രകാശനം ചെയ്തു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാല് വനിതകളുടെ കഥ പറയുന്ന ഈ ചിത്രത്തിന് (ഗംഗ യമുന സിന്ധു സരസ്വതി) ഭാരത്തിന്റെ പുണ്യ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്. സാജു നവോദയ (പാഷാണം ഷാജി), ലാൽ പ്രിയൻ,പ്രശാന്ത് കാഞ്ഞിരമറ്റം,ഷിജു അഞ്ചു മന തുടങ്ങിയവരാണ് സംവിധായകർ. … Read more

ഓണത്തിന് ” പൂപ്പാട്ട് ” ഒരുക്കി ഏഷ്യാനെറ്റ്

Pooppattu Asianet for Onam

ഈ വർഷം മറക്കാനാവാത്തൊരു കളറോണം ഒരുക്കുകയാണ് ഏഷ്യാനെറ്റ്. ജസ്റ്റിൻ വർഗീസ്- രമ്യാ നംബീശൻ എന്നിവരുമായി ചേർന്ന് ലോകത്തിലെ ആദ്യത്തെ ഓണപ്പൂപ്പാട്ട് അവതരിപ്പിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെ തുമ്പ, തെച്ചി, ചെമ്പരത്തി , ശംഖുപുഷ്പം തുടങ്ങിയ പുഷ്പങ്ങൾ പുറത്തുവിടുന്ന തരംഗങ്ങളെ സംഗീതമാക്കി ഒരു മനോഹരഗാനം സൃഷ്ടിച്ചിരിക്കുന്നു. സ്വന്തം പറമ്പിലെ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കിയിരുന്ന പഴയ ഓണകാലത്തെ ഇത് ഓർമ്മപ്പെടുത്തുന്നു. നമ്മുടെ പൂർവികർ ഓരോ പൂവും ഓരോ പ്രത്യേക കാരണത്താലാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ കാലക്രമത്തിൽ ആ അറിവ് പലതും നഷ്ടപ്പെട്ടു. … Read more

മാർക്കോക്ക് ശേഷം പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററടിക്കാൻ “കാട്ടാളൻ

Kaatalan

കേരളത്തിന്‌ അകത്തും പുറത്തും സൂപ്പർ വിജയം നേടിയ ‘മാർക്കോ‘ എന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കാട്ടാളന്റെ പൂജ ചടങ്ങുകൾ നടന്നു. കൊച്ചിയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആണ് ചിത്രത്തിന്റെ പൂജ നടത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും ബ്രഹ്മാണ്ഡ ചടങ്ങുകളോടെ ഒരു ചിത്രത്തിന്റെ പൂജ നിർമ്മാതാവ് ഷരീഫ് മുഹമ്മദ് അവതരിപ്പിച്ചത്. ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യ … Read more

വേൾഡ് ബുക്ക് ഓഫ് റെക്കോർഡിന്റെ ഗോൾഡ് എഡിഷനിൽ ഇടം നേടി നന്ദമൂരി ബാലകൃഷ്ണ

Latest News About Balayya

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്നതും യുകെ, യുഎസ്എ, കാനഡ, സ്വിറ്റ്സർലൻഡ്, ഇന്ത്യ, യുഎഇ എന്നിവിടങ്ങളിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ (ഡബ്ല്യുബിആർ) ഇടം നേടി തെലുങ്കു സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ. ഡബ്ല്യുബിആറിന്റെ ഗോൾഡ് എഡിഷനിൽ ആണ് അദ്ദേഹത്തിന് ഇടം ലഭിച്ചത്. നായകനെന്ന നിലയിൽ 50 മഹത്തായ വർഷങ്ങളായി നീണ്ടു നിൽക്കുന്ന ബാലകൃഷ്ണയുടെ അസാധാരണമായ സിനിമാ യാത്രയ്ക്കുള്ള ഹൃദയംഗമമായ ആദരവാണ് ഈ പ്രത്യേക അംഗീകാരത്തിലൂടെ നൽകുന്നത്. ആഗോള സിനിമയിൽ വളരെ കുറച്ച് പേർക്ക് മാത്രം അവകാശപ്പെടാൻ സാധിക്കുന്ന … Read more

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ട്രെയ്‌ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ്

Release Updates of Lokah Chapter 1

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ട്രെയ്‌ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര“യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ പ്രീ റിലീസ് ഇവന്റിൽ വെച്ചാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ … Read more

ഐ,നോബഡി ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

i Nobody Movie

പൃഥ്വിരാജ്,പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന “ഐ,നോബഡി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.സംവിധായകൻ നിസാം ബഷീറിൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശോകൻ,മധുപാൽ,വിനയ് ഫോർട്ട്,ഹക്കിം ഷാജഹാൻ, ലുക്മാൻ ആവറാൻ,ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കെട്ട്യോളാണ് … Read more