നേര് ഓടിടി റിലീസ് തീയതി – ഇനി നേരിൽ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ നേര്

Neru Movie On Disney+Hotstar
Neru Movie On Disney+Hotstar

ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു. സമീപകാലത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളിൽ ഒന്നായ നേര് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന നേര് നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ്.

കഥ

സാറ എന്ന അന്ധയായ സ്‌ക്ലപ്ചർ ആർട്ടിസ്റ്റിൻ്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഒരു വലിയ പ്രതിസന്ധിയും തുടർന്ന് നീതി തേടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിൻ്റെ വഴികളുമാണ് നേരിൻ്റെ പ്രമേയം. ഓരോ നിമിഷവും പ്രേക്ഷകനെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള രീതി നേരിൻ്റെ പ്രത്യേകതയാണ്.

അനശ്വര രാജൻ സാറയായും മോഹൻലാൽ വിജയമോഹനനായും എത്തി ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു ജോസഫ് നൂറ് ശതമാനം വിജയിച്ചു എന്ന് തന്നെ പറയാം.

Neru OTT Release Date
Mohanlal films on Disney+Hotstar

മലയാളം ഓടിടി റിലീസ്

ജീത്തു ജോസഫും ശാന്തി മഹാദേവിയും ഒരുക്കിയിരിക്കുന്ന തിരക്കഥ തുടക്കം മുതൽ വഴിത്തിരുവുകളിലൂടെയാണ് സഞ്ചരിക്കുന്നത്. മോഹൻലാലിൻ്റെയും അനശ്വര രാജൻ്റെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് പുറമേ സിദ്ദിഖ്, ജഗദീഷ്, പ്രിയാമണി എന്നിവരുടെ അഭിനയ മികവും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനായി.

നീതിക്കായുള്ള ഈ നിയമ പോരാട്ടം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നിങ്ങളുടെ സ്‌ക്രീനിലെത്തുന്നു , നേര് ഓടിടി റിലീസ്  ജനുവരി 23 മുതൽ.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment