മൺഡ്രോ തുരുത്ത് സിനിമ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു – മലയാളം ഓടിടി റിലീസ്

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മൺഡ്രോ തുരുത്ത്

Mundrothuruth (Munroe Island ) Malayalam Movie OTT Release Date
Mundrothuruth (Munroe Island ) Malayalam Movie OTT Release Date

മലയാളികളുടെ പ്രിയങ്കരനായ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന, ഏറെ നിരൂപക പ്രശംസ നേടിയ മൺഡ്രോ തുരുത്ത്’ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഇന്ദ്രൻസിനെ കൂടാതെ അലൻസിയർ, അനിൽ നെടുമങ്ങാട്, ജേസൺ ചാക്കോ, അഭിജ ശിവകല, എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു.

കഥ

മൺഡ്രോ തുരുത്ത് എന്ന ചെറിയ ദ്വീപിൽ താമസിക്കുന്ന തൻ്റെ മുത്തശ്ശൻ്റെ ഒപ്പം, ഒരു ഒഴിവ്കാലം ചിലവഴിക്കാൻ വരുന്ന ചെറുമകനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പെരുമാറ്റത്തിൽ ദുരൂഹതകളുള്ള ചെറുമകൻ, ചില പിരിമുറുക്കം നിറഞ്ഞ സാഹചര്യങ്ങൾ മുത്തശ്ശൻ്റെ ജീവിതത്തിൽ സൃഷ്ടിക്കുന്നതോടെ, കഥക്ക് മെല്ലെ ഒരു ത്രില്ലർ പരിവേഷം ലഭിക്കുന്നു. സ്വാഭാവിക അഭിനയം കൊണ്ടും, വ്യത്യസ്‌തമായ കഥാ സാഹചര്യങ്ങൾ കൊണ്ടും, ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

മലയാളം ഓടിടി റിലീസ്

മനു ആണ് സിനിമയുടെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മനുവിന് മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്‌കാരം ലഭിച്ചിരുന്നു. ‘മൺഡ്രോ തുരുത്ത്’ ഉൾപ്പെടെ നാന്നൂറിൽ പരം സിനിമകൾ ആസ്വദിക്കാൻ മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാം.

Mundrothuruth OTT Release
Mundrothuruth OTT Release

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment