ജനുവരി 15 മുതല്‍ എല്ലാ ദിവസവും രാത്രി 7 മണിക്ക് മഴവില്‍ മനോരമയില്‍ കഥാ നായിക സീരിയല്‍
അസാധാരണ കഴിവുകളുള്ള സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയുമായി മഴവില്‍ മനോരമയില്‍ പുതിയ പരമ്പര “കഥാ നായിക” തുടങ്ങുന്നു. ജനുവരി 15 മുതല്‍ എല്ലാ ദിവസവും രാത്രി 7 മണിക്ക്. മിനിസ്ക്രീനിലെ പ്രമുഖ താരങ്ങളായ മുകുന്ദന്‍, യദുകൃഷ്ണന്‍, രശ്മി സോമന്‍, അനു നായര്‍, മാന്‍വി, അജൂബ്ഷാ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നു. കുബ്റ എന്ന പുതുമുഖ താരമാണ് നാരായണിയായി എത്തുന്നത്.
മണിമുത്ത്, ഒരു ചിരി ഇരു ചിരി ബമ്പർ ചിരി 2, മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, സ്വയംവരം, ബാലനും രമയും, കിടിലം എന്നിവയാണ് മഴവിൽ മനോരമയിലെ ഇപ്പോഴത്തെ പരിപാടികള്‍.
അഭിനേതാക്കള്‍
ഹിറ്റ് പരമ്പരകളുടെ രചയിതാവായ പ്രദീപ് പണിക്കര്‍ ആണ് കഥാനായികയുടെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഗോപാലന്‍ മനോജാണ് സംവിധാനം. മോറിസ് എന്‍റടെയ്ന്‍മെന്‍റ്സ് ആണ് കഥാനായികയുടെ നിര്‍മ്മാണം.
കേരളീയത നിറഞ്ഞ കഥാമുഹൂര്‍ത്തങ്ങളും കഥാ പശ്ചാത്തലങ്ങളും ആണ് കഥാനായികയുടെ പ്രത്യേകത. മലയാളത്തിലെ നിത്യ ഹരിത നായിക ഷീല അതിഥിയായി എത്തിയ കഥാനായികയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. സംപ്രേഷണം ജനുവരി 15 മുതല്‍ എല്ലാ ദിവസവും രാത്രി 7 മണിക്ക്..