ഓ മൈ ഡാർലിംഗ് , മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ആരംഭിച്ചിരിക്കുന്നു

മലയാളം ഓടിടി റിലീസുകള്‍ പുതിയവ – ഓ മൈ ഡാർലിംഗ്

Oh My Darling Online Streaming Date
Oh My Darling Online Streaming Date

മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ സിനിമ ‘ഓ മൈ ഡാർലിംഗ്’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പുതു തലമുറയിലെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായ ഇൻസ്റ്റാഗ്രാമർ മെൽവിൻ. ജി. ബാബു ആദ്യമായി നായകനാകുന്ന സിനിമയാണ് ‘ഓ മൈ ഡാർലിംഗ്’. അനിഘ സുരേന്ദ്രൻ, മുകേഷ്, ജോണി ആൻ്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ലെന തുടങ്ങി ഒരു കൂട്ടം ജനപ്രിയ താരങ്ങളും സിനിമയിൽ ഒന്നിക്കുന്നു. ജിനീഷ്. കെ. ജോയുടെ തിരക്കഥയിൽ ആൽഫ്രഡ്‌. ഡി. സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

ഓ മൈ ഡാർലിംഗ് ഓടിടി റിലീസ്

യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രണയവും, നർമ്മവും, സംഗീതവും ഒത്ത് ചേർന്ന കളർഫുൾ റൊമാൻറ്റിക്ക് എൻറ്റർടെയ്നർ ആണ് ‘ഓ മൈ ഡാർലിംഗ്’. ഷാൻ റഹ്‌മാൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ബാല താരമായി വന്ന്, തെന്നിന്ത്യയിലെ നിരവധി സൂപ്പർ താരങ്ങളുടെയൊപ്പം അഭിനയിച്ച അനിഘ സുരേന്ദ്രൻ ആദ്യമായി നായികയാകുന്നു എന്ന സവിശേഷത കൂടിയുണ്ട് ഓ മൈ ഡാർലിംഗിന്. പുതു തലമുറയിലെ കമിതാക്കൾ നേരിടുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളെ ചിത്രത്തിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

Malayalam OTT Releases This Week
Malayalam OTT Releases This Week

ഓടിടി റിലീസ് മലയാളം

‘ഓ മൈ ഡാർലിംഗ്’ കൂടാതെ 9 ആഴ്ച്ചകളിൽ 9 സിനിമകളാണ് മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത്. കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, വാർത്തകളും മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Leave a Comment