ഫിലിപ്പ്സ് സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്‌സിൽ ആരംഭിച്ചിരിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Januaryമലയാളം ഓടിടി റിലീസ്
Advertisements

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ ഫിലിപ്പ്സ് സിനിമ സ്ട്രീമിംഗ് തുടങ്ങി

Philips Movie Streaming Date
Philips Movie Streaming Date

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ മുകേഷിൻ്റെ മുന്നൂറാമത്തെ ചിത്രം ‘ഫിലിപ്പ്സ്‘ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മുകേഷിനെ കൂടാതെ ഇന്നസെൻറ്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മലയാള സിനിമയിൽ നിരവധി ചിരി മുഹൂർത്തങ്ങൾ സൃഷ്‌ടിച്ച എവർഗ്രീൻ കോമ്പിനേഷൻ മുകേഷ് – ഇന്നസെൻറ്റ് അവസാനമായി സ്‌ക്രീനിൽ ഒരുമിച്ച സിനിമയാണ് ഫിലിപ്പ്സ്.

Advertisements

ഓടിടി റിലീസ് മലയാളം

കുടുംബ പശ്ചാത്തലത്തിൽ, ലളിതമായ ഹാസ്യ മുഹൂർത്തങ്ങളിലൂടെയാണ് ഫിലിപ്പ്സിൻ്റെ കഥ പുരോഗമിക്കുന്നത്. അസാധാരണ സംഭവങ്ങൾ അരങ്ങേറുമ്പോൾ, അവയെ മറികടന്ന് സന്തോഷവും സമാധാനവും വീണ്ടെടുക്കാനുള്ള ഒരു കുടുംബത്തിൻ്റെ ശ്രമങ്ങൾ, രസകരമായും ഹൃദയസ്‌പർശിയായും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

Philips Movie on OTT Platform
New OTT Releases

ആൽഫ്രഡ്‌ കുരിയൻ ജോസഫ് ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആൽഫ്രഡിനൊപ്പം മാത്തുക്കുട്ടി സേവിയറും ചേർന്നാണ് ഫിലിപ്പ്സിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മനോരമമാക്‌സ് സിനിമകള്‍

ഫിലിപ്പ്സ് ഉൾപ്പെടെ 9 ആഴ്ച്ചകളിൽ 9 സിനിമകളാണ് മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത്. വാർഷിക സബ്സ്ക്രൈബേഴ്സിന് നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, വാർത്തകളും ആസ്വദിക്കാം.

മനോരമമാക്‌സ് ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *