ബിഗ്ഗ് ബോസ്സ് സീസൺ 7 – കാത്തിരിപ്പിന് വിരാമം… വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7
ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പുകൾക്കുമെല്ലാം അവസാനം കുറച്ചു കൊണ്ട് ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്.ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള ‘L’ ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന ‘7’ ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്പന ചെയ്‌ത ഈ ലോഗോ പ്രോഗ്രാമിന്റെ ഊർജ്ജസ്വലതയും ചലനാത്മകതെയെയെല്ലാം കുറിക്കുന്നു. … Read more