എന്താടാ സജി സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് പ്രൈം വീഡിയോയിൽ ആരംഭിച്ചു – പുതിയ മലയാളം ഓടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Mayമലയാളം ഓടിടി റിലീസ്
Advertisements

ഏറ്റവും പുതിയ മലയാളം കോഡി സിനിമ എന്താടാ സജിയുടെ ഓൺലൈൻ സ്ട്രീമിംഗ് മെയ് 06 മുതൽ പ്രൈം വീഡിയോയിൽ ആരംഭിച്ചു

Enthada Saji Digital Streaming Started on Prime Video
Enthada Saji Digital Streaming Started on Prime Video

ഓ മൈ ഡാർലിംഗ്, വെള്ളരിപട്ടണം, ചട്ടമ്പി എന്നിവയ്ക്ക് ശേഷം പ്രൈം വീഡിയോയിലെ അടുത്ത മലയാളം ഓടിടി റിലീസ് ആണ് എന്താട സജി. നിവേദ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സെന്തിൽ കൃഷ്ണ, പ്രയാഗ മാർട്ടിൻ, സിദ്ധാർത്ഥ ശിവ, ആര്യ രോഹിത്, പ്രേം പ്രകാശ്, ബെന്നി പി നായരമ്പലം എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. എന്താടാ സജി ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും മെയ് 6 മുതല്‍ പ്രൈം വീഡിയോയിൽ കൂടി ലഭ്യമാവും.

കഥ

കേരളത്തിലെ തൊടുപുഴ ജില്ലയിലെ ഇല്ലിക്കൽ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന എന്താടാ സജി, അവിവാഹിതയായ സന്തോഷവതിയായ സജിമോൾ തോമസിന്റെ (നിവേദ തോമസ് ) ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. സജിമോളുടെ ജീവിതത്തിലേക്ക് സെയിന്‍റ് റോക്കി പുണ്യാളന്‍ കടന്നു വരുന്നു, അതവളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. സെയിന്‍റ് റോക്കിയുടെ വേഷം കൈകാര്യം ചെയ്തത് കുഞ്ചാക്കോ ബോബന്‍ ആണ്. റോയി എന്ന കഥാപാത്രത്തെ നടന്‍ ജയസൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗോഡ്ഫി സേവ്യർ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് മാജിക്ക് ഫ്രെയിംസ് ന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്.

Advertisements
സിനിമഎന്താടാ സജി
ഓടിടി റിലീസ് തീയതി06 മെയ് 2023
പ്ലാറ്റ്ഫോം

Amazon Prime Video Malayalam
Amazon Prime Video Malayalam
സംവിധാനംഗോഡ്ഫി സേവ്യർ ബാബു
എഴുതിയത്ഗോഡ്ഫി സേവ്യർ ബാബു
നിര്‍മ്മാണംലിസ്റ്റിന്‍ സ്റ്റീഫന്‍ – മാജിക്ക് ഫ്രെയിംസ്
അഭിനേതാക്കള്‍നിവേദ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സെന്തിൽ കൃഷ്ണ, പ്രയാഗ മാർട്ടിൻ, സിദ്ധാർത്ഥ ശിവ, ആര്യ രോഹിത്, പ്രേം പ്രകാശ്, ബെന്നി പി നായരമ്പലം
ഛായാഗ്രഹണംജിത്തു ദാമോദര്‍
സംഗീതം
വില്ല്യം ഫ്രാന്‍സിസ്
Enthadaa Saji on Prime Video
Enthadaa Saji on Prime Video

ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുത വിളക്കും, പിഎസ് 2 (പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട്‌ 2) എന്നിവയാണ് പ്രൈം വീഡിയോ ഉടന്‍ സ്ട്രീം ചെയ്യുന്ന മറ്റു മലയാള സിനിമകള്‍.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *