ഒമർ ലുലു ബിഗ് ബോസ് മലയാളം സീസൺ 5 നിന്ന് പുറത്തേക്ക് – ആഴ്ച 06 എവിക്ഷന്‍ റിസള്‍ട്ട്

ബിഗ് ബോസ് സീസൺ 5 എവിക്ഷന്‍ – ഒമർ ലുലു ഷോയിൽ നിന്ന് പുറത്തായി

ഒമർ ലുലു ബിഗ് ബോസ് മലയാളം സീസൺ 5 നിന്ന് പുറത്തേക്ക്
Omar Lulu Evicted

ബിഗ് ബോസ് മലയാളം സീസൺ 5 ഏറ്റവും പുതിയ എവിക്ഷന്‍ റിസള്‍ട്ട് പ്രകാരം വെല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സംവിധായകന്‍ ഒമര്‍ ലുലു ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തായി.

സെറീന ആൻ ജോൺസൺ, ജുനൈസ് വിപി, റെനീഷ റഹ്മാൻ, ഒമർ ലുലു, ഷിജു അബ്ദുൾ റഷീദ്, ശോഭാ വിശ്വനാഥ്, ശ്രുതി ലക്ഷ്മി എന്നിവരാണ് ആറാം ആഴ്ചയിലെ പുറത്താക്കൽ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ബിഗ്ഗ് ബോസ്സ് മലയാളം മത്സരാർത്ഥികൾ. ഇതില്‍ ഷിജു നേരത്തെ തന്നെ സേഫ് ആയിരുന്നു, സെറീന , ജുനൈസ് , റെനീഷ ,ശോഭാ വിശ്വനാഥ്, ശ്രുതി ലക്ഷ്മി എന്നിവരാണ്‌ സേഫ് ആയ മറ്റു മത്സരാര്‍ത്ഥികള്‍.

വൈൽഡ് കാർഡ് മത്സരാർത്ഥിയായി 24 ആം ദിവസമാണ് ഒമർ ബിഗ്‌ ബോസ് ഹൗസിൽ പ്രവേശിച്ചത്, അദ്ദേഹം അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, നല്ല സമയം എന്നിവയാണ് ഒമര്‍ സംവിധാനം ചെയ്ത സിനിമകള്‍.

ബിബി എലിമിനേഷൻസ്

Week 06 Eviction Bigg Boss
Week 06 Eviction Bigg Boss

എന്ത് കൊണ്ടാണ് ഒമര്‍ ലുലു ബിഗ് ബോസ് മലയാളം സീസൺ 5 ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടത്‌ ?

സെറീന ആൻ ജോൺസൺ, ജുനൈസ് വിപി, റെനീഷ റഹ്മാൻ, ഒമർ ലുലു, ഷിജു അബ്ദുൾ റഷീദ്, ശോഭാ വിശ്വനാഥ്, ശ്രുതി ലക്ഷ്മി എന്നിവരെ ബിഗ്‌ ബോസ്സ് നോമിനറ്റ് ചെയ്തിരുന്നു, ഡിസ്നി+ഹോട്ട്സ്റ്റാര്‍ വഴിയുള്ള ഓൺലൈൻ വോട്ടിംഗിൽ കുറഞ്ഞ പിന്തുണ ലഭിക്കുന്നവർ ഷോയിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടും. ഇതാണ് ഒമര്‍ ഷോയില്‍ നിന്നും എവിക്റ്റ് ചെയ്യപ്പെടനുണ്ടായ സാഹചര്യം.

മലയാളം ബിഗ് ബോസ് സീസൺ 5 ഷോയിൽ നിന്ന് ഇതുവരെ പുറത്താക്കപ്പെട്ട മത്സരാർത്ഥികൾ ആരൊക്കെയാണ്?

ആഞ്ജലിന മരിയ, ഗോപിക ഗോപി, മനീഷ കെ എസ്, ഒമർ ലുലു, ശ്രീദേവി മേനോൻ എന്നിവരാണ് ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട മത്സരാർത്ഥികൾ.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *