തേരാ പാരാ ഓടിക്കോ; ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ചിത്രം പെറ്റ് ഡിറ്റക്ടീവിലെ അനിമേഷൻ ഗാനമെത്തി
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിൻറ്റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. “തേരാ പാരാ ഓടിക്കോ” എന്ന വരികളോടെയുള്ള ഒരു അനിമേഷൻ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടികളെ ഏറെ ആകർഷിക്കുന്ന തരത്തിലുള്ള ഈ ഗാനത്തിൽ മനോഹരമായ അനിമേഷൻ ദൃശ്യങ്ങൾ ആണുള്ളത്. അദ്രി ജോയ് വരികൾ രചിച്ച ഗാനത്തിന് ഈണം പകർന്നത് രാജേഷ് … Read more