മണിമുത്ത് മുന്നൂറാം എപ്പിസോഡിലേക്ക് ! എല്ലാ ദിവസവും രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍

മിനിസ്‌ക്രീനിൽ ചലനങ്ങൾ സൃഷ്‌ടിച്ച സൂപ്പർഹിറ്റ് പരമ്പര മണിമുത്ത് മുന്നൂറാം എപ്പിസോഡിലേക്ക് !

300 Episodes of Serial Manimuth
300 Episodes of Serial Manimuth

കുടുംബത്തെ തകർക്കാനെത്തിയ ശത്രുക്കൾക്കു മുൻപിൽ കൃഷ്ണയ്ക്കും കാവ്യയ്ക്കും മുട്ടുമടക്കേണ്ടി വരുമ്പോൾ രക്ഷയ്ക്കായി കൊച്ചുമിടുക്കികൾ എത്തുകയാണ്, ‘മണിക്കുട്ടിയും മുത്തും’. പാലയ്ക്കൽ തറവാട്ടിലെ മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനാണ് ഹരിദാസും നീലിമയും എത്തിയിരിക്കുന്നത്. ഒപ്പം ഉപദ്രവകാരിയായ ശംഭുവും. മണിമുത്ത് സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ വിജയകരമായ മുന്നൂറു എപ്പിസോഡുകള്‍ പിന്നിടുകയാണ്.

മണിമുത്ത്

അവരുടെ നീച്ചമായ പ്രവർത്തികൾക്കു മുൻപിൽ മുത്തശ്ശിക്കുപോലും നിസ്സഹായയായി നിൽക്കേണ്ടിവരുന്നു. ദുരൂഹതയുടെ ചുരുളുകൾ ഓരോന്നായി അഴിച്ചുകൊണ്ടിരിക്കുന്ന മണിക്കുട്ടിക്കും മുത്തിനും തങ്ങളുടെ കുടുംബത്തിനെ നീലിമയുടെയും ഹരിദാസിന്റെയും കെണിയിൽ നിന്നും രക്ഷിക്കാൻ സാധിക്കുമോ? കാത്തിരുന്നു കാണുക…. ‘മണിമുത്ത്’, എല്ലാ ദിവസവും രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍ .

Leave a Comment