നാഗേന്ദ്രൻസ് ഹണിമൂൺസ് മലയാളം വെബ്‌ സീരീസ് – ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി

ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം വെബ്‌ സീരീസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കുന്നു

Nagendrans Honeymoons Malayalam Web Series
Nagendrans Honeymoons Malayalam Web Series

ഡിസ്നി+ഹോട്ട്സ്റ്റാര്‍ ന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്-ന്റെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി. പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി കൊണ്ട്, ഒട്ടേറെ ട്വിസ്റ്റുകളും, ഇത് വരെ കാണാത്ത കോമഡി സന്ദര്ഭങ്ങളും നിറഞ്ഞ സീരിസ് -ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.

മലയാളം വെബ്‌ സീരീസ്

സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് -ൽ മലയാളികളുടെ പ്രിയപ്പെട്ട താര നിര തന്നെ അണിനിരക്കുന്നു. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ , കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങിയവരുടെ അമ്പരിപ്പിക്കുന്ന പ്രകടനം ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്.

Nagendrans Honeymoons Poster
Nagendrans Honeymoons Poster

നാഗേന്ദ്രൻസ് ഹണിമൂൺസ്

നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നു . നിഖിൽ എസ് പ്രവീൺ ക്യാമറയും രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ഈ കോമഡി മാജിക് മിസ്സ് ചെയ്യരുത്, സ്ട്രീമിംഗ് ഉടൻ ഡിസ്നി+ഹോട്ട്സ്റ്റാര്‍ ൽ!

Malayalam Web Series Nagendran's Honeymoons
Malayalam Web Series Nagendran’s Honeymoons

Leave a Comment