മോഹന്‍ലാല്‍ ജന്മദിന ആഘോഷ എപ്പിസോഡ് ഏഷ്യാനെറ്റിൽ മെയ് 21 രാത്രി 9.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹൻലാലിൻറെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 6

Lal Sir Birthday Celebration at Bigg Boss
Lal Sir Birthday Celebration at Bigg Boss

ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹന്‍ലാല്‍ ൻറെ ജന്മദിനം റീജിയണൽ ബിസിനസ് ഹെഡ് കൃഷ്ണൻ കുട്ടിയുടെയും ചാനൽ ഹെഡ് കിഷൻ കുമാറിന്റെയും സാന്നിധ്യത്തിൽ ആഘോഷിച്ചു.

ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.

A10 ഫോണ്ട്

കൂടാതെ ഏഷ്യാനെറ്റ് മൂവീസും ക്ലബ് എഫ് എം ചേർന്ന് സംഘടിപ്പിച്ച ” സിനിമ കഥ ” യുടെ കഥയും മോഹന്‍ലാല്‍ ന് മുമ്പിൽ അവതരിപ്പിച്ചു. സിനിമ കഥയിലൂടെ പ്രേക്ഷകർക്ക് അവരാഗ്രഹിക്കുന്ന മോഹൻലാൽ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കഥകൾ അവതരിപ്പിക്കാനുള്ള അവസരം കിട്ടുന്നു. ആയിരകണക്കിന് ആൾക്കാരാണ് ഇതിൽ പങ്കെടുത്തത്.

മോഹന്‍ലാല്‍ ബര്‍ത്ത്ഡേ

ഈ ആഘോഷങ്ങൾക്ക് കൂടുതൽ ശോഭനൽകികൊണ്ട് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് വിജയ് യേശുദാസ് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ഇന്ന് ( മെയ് 21 ) രാത്രി 9.30 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

Leave a Comment