ഡിസ്നി സ്റ്റാർ ഇന്ത്യ 1.8 കോടി രൂപ ഡിഫറൻ്റ് ആർട്ട് സെൻ്ററിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി നൽകുവാൻ തീരുമാനിച്ചു

ഡിഫറൻ്റ് ആർട്ട് സെന്ററിന് (ഡിഎസി) 1.8 കോടി രൂപയുടെ സഹായവുമായി ഡിസ്നി സ്റ്റാർ ഇന്ത്യ

Disney Star India Donates Rs 1.8 Crore
Disney Star India Donates Rs 1.8 Crore to DAC

കേരള സർക്കാരിൻ്റെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി ഹെഡുമായ കെ മാധവനും ഡിസ്നി സ്റ്റാർ ഇന്ത്യയുടെ മറ്റ് പ്രതിനിധികളും സന്ദർശിച്ചവേളയിലാണ് ഇക്കാര്യം അറിയിച്ചത്.

ഡിഫറൻ്റ് ആർട്ട് സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് മറ്റു ഭാരവാഹികളും ചേർന്ന് ഇവരെ ഡിഫറൻ്റ് ആർട്ട് സെന്ററിലേക്ക് ആനയിച്ചു. ഭിന്നശേഷിക്കാരായ ഇരുന്നൂറിലധികം കുട്ടികളോടൊപ്പം സമയം ചിലവഴിക്കുകയും അവരുടെ അത്ഭുതപ്പെടുത്തുന്ന കലാപരിപാടികൾ കാണുകയും വിശേഷങ്ങൾ ആരായുകയും ചെയ്തു.
കൂടാതെ ഡിഫറൻ്റ് ആർട്ട് സെൻ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു .

ഡിഫറൻ്റ് ആർട്ട് സെൻ്റർ (ഡിഎസി) ഒരു കൂട്ടം കലാ-അധിഷ്ഠിത പരിപാടികൾ (മാജിക്, മറ്റ് കലാരൂപങ്ങൾ) പ്രത്യേക ശേഷിയുള്ളവരെ പഠിപ്പിക്കുന്ന കേന്ദ്രമാണ് . സെറിബ്രൽ പാൾസി, കാഴ്ച പരിമിതി , സംസാരം – ശ്രവണ പരിമിതി , സ്പെക്ട്രം ഓട്ടിസം ഡിസോർഡർ, മറ്റ് ബൗദ്ധിക പരിമിതികൾ എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് (14-24വയസ്സ് വരെ) ഈ കേന്ദ്രം പരിശീലനം നൽകി വരുന്നു .

Disney Star India will donate Rs 1.8 crore to Different Art Center (DAC)

 

Leave a Comment