നിവിൻ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെർ പുറത്ത്; അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ ചിത്രം ഒരുക്കിയത് രാജേഷ് പി കെ.
ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ വമ്പൻ ശ്രദ്ധയും പ്രശംസയും നേടിയ ‘ബ്ലൂസ്‘ എന്ന അതിശയകരമായ ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തു വിട്ടു. കേരളത്തിന്റെ ഹൃദയത്തിൽ നിന്ന് ഈ കലാസൃഷ്ടിയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്. മഡഗാസ്കർ 3, ദി ക്രൂഡ്സ്, ട്രോൾസ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളിൽ പ്രവർത്തിച്ച രാജേഷ് പി. കെ … Read more