L2: എംപുരാൻ ഓടിടി റിലീസ് തീയതി അറിയാം – ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Aprilമലയാളം ഓടിടി റിലീസ്
Advertisements
Empuraan OTT Release Date
Empuraan OTT Release Date

മലയാള സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ വിസ്‌മയമായി മാറിയ ആക്‌ഷൻ ത്രില്ലർ ചിത്രമായ L2: എംപുരാൻ ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. മുരളി ഗോപി രചിച്ച ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. ചരിത്രവിജയം നേടിയ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, അനുഷ്ക രുദ്ര വർമ്മ, സച്ചിൻ ഖേദേക്കർ, അലക്സ് ഒ നെൽ, ശിവജി ഗുരുവായൂർ, നന്ദു, ഫാസിൽ, ശിവദ നായർ, സുരാജ് വെഞ്ഞാറമൂട്, നൈല ഉഷ എന്നിവർ ഈ ആക്ഷൻ ത്രില്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisements

കേരളത്തിൽ എല്ലാം മാറി മറിഞ്ഞുകഴിഞ്ഞു. സ്റ്റീഫൻ നെടുമ്പള്ളി ദൈവപുത്രന്റെ കൈകളിൽ ഏല്പിച്ചിട്ടു പോയ പാർട്ടിയും കേരളവും ഇപ്പോൾ സുരക്ഷിതമല്ല.ഏവരും വർഷങ്ങൾക്ക് മുൻപ് അപ്രത്യക്ഷനായ സ്റ്റീഫൻ നെടുമ്പള്ളിയുടെ വരവിനായി കാത്തിരിക്കുന്നു. സ്റ്റീഫൻ ഇപ്പോൾ എവിടെയാണ്? ആരാണ് ഖുറേഷി അബ്രാം? തൻ്റെ നാടിനെ രക്ഷിക്കാൻ സ്റ്റീഫൻ തിരിച്ചെത്തുമോ? എന്നീവയലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഉയർന്ന സാങ്കേതിക നിലവാരവും ആവേശജനകമായ ആക്ഷൻ രംഗങ്ങളുംകൊണ്ട്, എംപുരാൻ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിലിരുത്തുന്ന ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.

സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിങ് അഖിലേഷ് മോഹനും സംഗീത സംവിധാനം ദീപക് ദേവുമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ നാല് ഭാഷകളിലാണ് L2: എംപുരാൻ സ്ട്രീം ചെയ്യുന്നത്. ഈ ബ്രഹ്മാണ്ഡ ആക്‌ഷൻ ത്രില്ലർ ചിത്രം മിസ്സ് ചെയ്യരുത്. ഏപ്രിൽ 24 മുതലാണ് L2: എംപുരാൻ ജിയോ ഹോട്ട്സ്റ്റാര്‍-ൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *