കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneഓടിടി റിലീസ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി

ജിയോ ഹോട്ട് സ്ടാറില്‍ ജൂൺ 20 മുതല്‍ കേരള ക്രൈം ഫയൽസ് സീസൺ 2 സ്ട്രീമിംഗ് തുടങ്ങുന്നു

Kerala Crime Files Season 2 Streaming date is 20 June
Kerala Crime Files Season 2 Streaming date is 20 June

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി. ജിയോഹോട്ട്സ്റ്റാർ കേരള ക്രൈം ഫയൽസ് സീസൺ 2-ൻ്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കി. റിലീസ് ജൂൺ 20ന്

അഹമ്മദ് കബീർ സംവിധാനം ചെയ്തിരിക്കുന്ന ഈ സീരീസിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ബാഹുൽ രമേശാണ്. മങ്കി ബിസിനസ്സിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. .

അർജുൻ രാധാകൃഷ്ണൻ, അജു വർഗീസ്, ലാൽ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, രഞ്ജിത്ത് ശേഖർ, സഞ്ജു സാനിച്ചൻ, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിൻ ഷെരീഫ്, ജിയോ ബേബി, ഷിബിൽ ഫറ, ബിലാസ് ചന്ദ്രഹാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിതിൻ സ്റ്റാനിസ്ലാസിൻ്റെ ഛായാഗ്രഹണവും മഹേഷ് ഭുവനാനന്ദിൻ്റെ എഡിറ്റിംഗും ഹേഷാം അബ്ദുൾ വഹാബിൻ്റെ സംഗീതവും സീരീസിൻ്റെ സവിശേഷതകളാണ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *