ബിഗ്ഗ് ബോസ്സ് സീസൺ 7 – കാത്തിരിപ്പിന് വിരാമം… വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 7
Bigg Boss Malayalam Season 7

ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പുകൾക്കുമെല്ലാം അവസാനം കുറച്ചു കൊണ്ട് ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്.
ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള ‘L’ ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന ‘7’ ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.


നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്പന ചെയ്‌ത ഈ ലോഗോ പ്രോഗ്രാമിന്റെ ഊർജ്ജസ്വലതയും ചലനാത്മകതെയെയെല്ലാം കുറിക്കുന്നു. കണ്ണിനെ വലയം ചെയ്തിരിക്കുന്ന വരകൾ കണ്ണിന്റെ ഐറിസിനോട് ഏറെ സാമ്യമുള്ളതാണ്. ശ്രദ്ധിച്ചുനോക്കിയാൽ കണ്ണിന് ചുറ്റും 7 ചിഹ്നങ്ങൾ കൂടി കാണാം.

അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും സീസണിന്റെ തീമിനെ സംബന്ധിച്ചുള്ള ഏഴാണിതെന്നും , ഈ ഏഴിന്റെ അർത്ഥം വരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാക്കുമെന്നും ബിഗ്ഗ് ബോസ്സ് ടീം അറിയിച്ചു. കൂടാെതഷോ മുന്നോട്ടുപോകുന്തോറും , അതിന്റെ പരിണാത്മകതയും ഊർജസ്വലതയുംകൈകൊണ്ട് ലോഗോയിലും ചില മാറ്റങ്ങൾ വന്നു കൂടുതൽ വൈബ്രന്റാകുന്ന തരത്തിലുള്ള ഒരു വ്യത്യസ്ത രീതിയാണ് ഇത്തവണ ഞങ്ങൾ പരീക്ഷിക്കുന്നെതന്നും ഏഷ്യാനെറ്റ് ടീം അറിയിച്ചു.


ആകെത്തുകയിൽ കുറേകൂടി മോഡേണും യൂത്ത്ഫുള്ളും വൈബ്രന്റ്‌മായ ഒരു ഡിസൈനാണ് സീസൺ 7 നായി ബിഗ്ഗ് ബോസ്സ് ടീം ഒരുക്കിയിരിക്കുന്നത്. വരുംനാളുകളിൽ കൂടുതൽ ആവേശകരമായ ബിഗ്ഗ് ബോസ്സ് അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *