കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാര്‍, നവംബർ 17 മുതൽ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Novemberഓടിടി റിലീസ്

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്‌ , നവംബർ 17 മുതൽ കണ്ണൂർ സ്ക്വാഡ് ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ലഭ്യം

കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി
Kannur Squad The Mega Squad OTT Release on Disney+Hotstar from 17th November

ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.സമീപകാലത്തേ ഏറ്റവും മികച്ച മലയാളം ആക്ഷൻത്രില്ലർ ചിത്രങ്ങളിൽ ഒന്നായ കണ്ണൂർ സ്ക്വാഡ് നവംബർ 17 മുതൽ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച് പ്രശസ്ത സിനിമാട്ടോഗ്രാഫർ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡിൽ മെഗാ സ്റ്റാർ മമ്മൂട്ടി എഎസ്ഐ ജോർജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

മലയാളം ഓടിടി റിലീസ്‌

നാലംഗങ്ങളുള്ള കണ്ണൂർ സ്‌ക്വഡ് എന്ന പോലീസ് സ്പെഷ്യൽ അന്വേഷണ സംഘം പ്രതികളെ കണ്ടെത്താനായി ഉത്തരേന്ത്യയിലേക്ക് നടത്തുന്ന സാഹസികത നിറഞ്ഞ യാത്രയും അവർ നേരിടുന്ന പ്രശ്നങ്ങളും പോലീസ് സേനക്കിടയിലെ ആന്തരിക സംഘർഷങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം .

മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്ന് തിരക്കഥ നിർവഹിച്ച കണ്ണൂർ സ്‌ക്വാഡ് തീവ്രമായ ആക്ഷൻ രംഗങ്ങൾ മാത്രമല്ല പോലീസുകാർ എന്ന മനുഷ്യരുടെയും അവരുടെ ജീവിതത്തെയും അവർ നേരിടുന്ന വെല്ലുവിളികളെയും മാനസിക സംഘർഷങ്ങളെയും കൃത്യമായി വരച്ചുകാട്ടി.

Kannur Squad Malayalam
Kannur Squad Malayalam

ഡിസ്‌നി + ഹോട്ട് സ്റ്റാര്‍

ഡിസ്‌നി + ഹോട്ട് സ്റ്റാർ (മുൻപ് ഹോറസ്റ്റാർ എന്നറിയപ്പെട്ടിരുന്നു) ഇന്ത്യയിലെ ഏറ്റവും മികച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് . ഇന്ത്യയിലെ പ്രേക്ഷകർ ടെലിവിഷനിലൂടെ കണ്ടു ശീലിച്ച ദൃശ്യ സങ്കൽപ്പങ്ങളെ മാറ്റിയെഴുതിക്കൊണ്ട് വിനോദത്തിന്റെ മായക്കാഴ്ചകളിലേക്ക് അവരെക്കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ഡിസ്‌നി + ഹോട്ട് സ്റ്റാർ . 8 ഭാഷകളിലായി ഒരു ലക്ഷം മണിക്കൂറിലേറെയുള്ള സിനിമകളും ടിവി ഷോയും ,നിങ്ങൾക്ക് ഏറെ പ്രിയ്യപ്പെട്ട കായിക മാമാങ്കങ്ങളുടെ തത്സമയ സ്ട്രീമിങ്ങുമായി ഡിസ്‌നി + ഹോട്ട് സ്റ്റാർ ഭാരതീയർക്ക് എന്നും പ്രിയപ്പെട്ടതാകുന്നു …

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *