ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് മലയാളം – ജനപ്രിയ വിനോദ ടെലിവിഷന്‍ ചാനലുകള്‍ (ബാര്‍ക്ക് ആഴ്ച്ച 13)

28 മാര്‍ച്ച് മുതല്‍ 3 ഏപ്രില്‍ വരെയുള്ള കേരള ടിവി ചാനല്‍ ടിആര്‍പ്പി റിപ്പോര്‍ട്ട്

തെനാലി രാമൻ കഥകൾ
thenali raman kadhakal zee keralam channel

സംഭവബഹുലമായിരുന്നു പോയ ആഴ്ച്ചയിലെ ചാനല്‍ ടിആര്‍പ്പി പ്രകടനങ്ങള്‍, സിനിമകളുടെ പിന്‍ബലത്തില്‍ വമ്പന്‍ തിരിച്ചു വരവ് നടത്തിയ സൂര്യാ ടിവി നാനൂറു പോയിന്‍റുകളോളം നേടിയത് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു ചട്ടം നടത്തിയത്. കോവിഡ്-19 ബാധയെ തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവു സൃഷ്ട്ടിച്ചു, സീരിയലുകളും മറ്റു പരിപാടികളും പുതിയ എപ്പിസോഡുകള്‍ സംപ്രേക്ഷണം സാധ്യമാവാത്ത സാഹചര്യത്തില്‍ സിനിമകള്‍ക്ക്‌ കൂടുതല്‍ കാഴ്ചക്കാര്‍ ഉണ്ടായിരിക്കുന്നു.

വിജയ്ക്ക് ശേഷം മലയാളം മിനി സ്ക്രീനില്‍ അത്ഭുതങ്ങള്‍ സൃഷിക്കാന്‍ അല്ലു അര്‍ജുന്‍, അങ്ങ് വൈകുണ്ഠപുരത്ത് പ്രീമിയര്‍ നേടിയത് 11.17 പോയിന്‍റുകള്‍.

കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും ലഭിക്കാന്‍ കേരള ടിവി ആൻഡ്രോയിഡ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉടന്‍ തന്നെ ലഭ്യമാവുന്നതാണ്.

കേരള ചാനല്‍ ടിആര്‍പ്പി ലേറ്റസ്റ്റ്

ചാനല്‍ആഴ്ച
131211
ഏഷ്യാനെറ്റ്‌714750999
സൂര്യാ ടിവി441393233
മഴവില്‍ മനോരമ327313282
സീ കേരളം216227217
ഫ്ലവേര്‍സ്254222239
കൈരളി ടിവി239209161
ഏഷ്യാനെറ്റ്‌ പ്ലസ്ലഭ്യമല്ലലഭ്യമല്ലലഭ്യമല്ല
ഏഷ്യാനെറ്റ്‌ മൂവിസ്ലഭ്യമല്ലലഭ്യമല്ലലഭ്യമല്ല
സൂര്യാ മൂവിസ്ലഭ്യമല്ലലഭ്യമല്ലലഭ്യമല്ല
അമൃത ടിവി10411667
ഹോസ്‌റ്റേജസ് വെബ്‌ സീരീസ്
Hostages series on asianet

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകനത്തിന് ശേഷം നടത്തുന്ന വാര്‍ത്താ സമ്മേളനം കേരളം ഒരേ മനസ്സോടെ ഏറ്റെടുക്കുന്ന കാഴ്ച്ചയാണുള്ളത്. ആ സ്ലോട്ടില്‍ ന്യൂസ് ചാനലുകള്‍ക്ക് മികച്ച ടിആര്‍പ്പി ലഭിക്കുന്നു. വിനോദ ചാനലുകളില്‍ സൂര്യ ടിവി ഇത്തവണയും മികച്ച നേട്ടം പ്രതീക്ഷിക്കുന്നു. അല്ലു അര്‍ജുന്‍ നായകനായ അങ്ങ് വൈകുണ്ഠപുരത്ത് പ്രീമിയര്‍ ഷോ നേട്ടമുണ്ടാക്കുമെന്നു അവര്‍ കരുതുന്നു. ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ അഞ്ചാം പാതിര ഏപ്രില്‍ 10 വൈകുന്നേരം 6.30 മണിക്ക് ചാനല്‍ പ്രീമിയര്‍ ചെയ്യുകയാണ്. ഡോറയുടെ പ്രയാണം അടക്കമുള്ള കാര്‍ട്ടൂണ്‍ പരിപാടികള്‍ കൊച്ചുടിവിയില്‍ പുനരാരംഭിച്ചത് ഇനി വരുന്ന ടിആര്‍പ്പി ചാര്‍ട്ടില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ട്ടിക്കും. ന്യൂസ് ചാനലുകളാണ് ഈ അവസരം കൂടുതല്‍ മുതലെടുക്കുന്നത്, ഏഷ്യാനെറ്റ്‌ ന്യൂസ് പോയ (ആഴ്ച 12) ബാര്‍ക്ക് റിപ്പോര്‍ട്ടില്‍ 300+ പോയിന്റ് നേടിയപ്പോള്‍ ട്വന്റി ഫോര്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.

ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് മലയാളം
Premier show of movie Ancham Paathira 10th April at 6.30 P.M

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.