അഞ്ചാം പാതിര മലയാളം ത്രില്ലര്‍ സിനിമ പ്രീമിയര്‍ സംപ്രേക്ഷണം സൂര്യാ ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Aprilസൺ സൂര്യ ടിവി
Advertisements

പ്രേക്ഷകര്‍ കാത്തിരുന്ന സിനിമ അഞ്ചാം പാതിര ഏപ്രിൽ 10നു വൈകുന്നേരം 6.30 മണിക്ക്

അഞ്ചാം പാതിര സിനിമ പ്രീമിയര്‍
ancham pathira movie premier

നിങ്ങൾ കാത്തിരുന്ന അഞ്ചാം പാതിര’ നിങ്ങളുടെ പ്രിയപ്പെട്ട സൂര്യ ടിവിയിൽ ഏപ്രിൽ 10 ന് വരുന്നു, ചാനല്‍ ഔദ്യോഗികമായി ഈ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ അനൌണ്‍സ് ചെയ്തു. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഈ വരര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയുടെ നിർമ്മാണം ആഷിക് ഉസ്മാൻ. 50 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ബോക്സ് ഓഫിസില്‍ മിന്നുന്ന നേട്ടമാണ് കൈവരിച്ചത്.

Anjaam Pathiraa Premier

സിനിമയുടെ ഡിജിറ്റല്‍, ടെലിവിഷന്‍ അവകാശം നേടിയത് സണ്‍ നെറ്റ് വര്‍ക്കായിരുന്നു, സണ്‍ നെക്സ്റ്റ് ആപ്പ്ളിക്കേഷനില്‍ കൂടിയുള്ള അഞ്ചാം പാതിര സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉടന്‍ ആരംഭിച്ചേക്കും. അൻവർ ഹുസൈൻ എന്ന പോലീസ് കൺസൾട്ടിംഗ് ക്രിമിനോളജിസ്റ്റ് വേഷത്തില്‍ കുഞ്ചാക്കോ ബോബൻ എത്തുന്ന ചിത്രത്തില്‍ ഡി.സി.പി കാതറിൻ മരിയയുടെ വേഷം അവതരിപ്പിച്ചത് ഉണ്ണിമായ പ്രസാദ് ആണ്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം സുഷിൻ ശ്യാം എന്നിവര്‍ കൈകാര്യം ചെയ്തിരിക്കുന്നു.

Advertisements

Anjaam Pathiraa movie premiering on surya tv, 10th April at 6.30 P.M. Channel started showing the coming soon promos now. it’s starring written and directed by Midhun Manuel Thomas, Kunchacko Boban, Unnimaya Prasad, Sreenath Bhasi, Remya Nambeesan, Indrans, Jinu Joseph are in the star cast. Sun network bagged digital and television rights of the film, will be available online via Sun NXT Application.

നാഗകന്യക 4
നാഗകന്യക 4 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്.
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *