പുതിയ മലയാളം ഓടിടി റിലീസ് – താരം തീര്‍ത്ത കൂടാരം ജൂണ്‍ 16 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യം

3 മലയാളം സിനിമകളാണ് ജൂണ്‍ 16 മുതല്‍ ഓടിടിയില്‍ റിലീസ് ചെയ്യുന്നത്, പ്രൈം വീഡിയോയിൽ താരം തീര്‍ത്ത കൂടാരം, മനോരമമാക്‌സില്‍ വാമനൻ, പ്രൈം വീഡിയോയിൽ ചാൾസ് എന്റർപ്രൈസസ് എന്നീ ചിത്രങ്ങൾ ഓൺലൈനിൽ ഇപ്പോള്‍ ലഭ്യമാണ്. സഞ്ജുവായി കാർത്തിക് രാമകൃഷ്ണൻ, ഐധയായി നൈനിത മരിയ, ചിക്കുവായി അയ്ൻ സാജിദ് എന്നിവര്‍ക്കൊപ്പം മാലാ പാർവതി, വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, വിനോദിനി വൈദ്യനാഥൻ, ദയാന ഹമീദ്, ജെയിംസ് ഏലിയ എന്നിവരാണ് താരം തീര്‍ത്ത കൂടാരം സിനിമയിലെ അഭിനേതാക്കള്‍
പ്രൈം വീഡിയോ സബ്സ്ക്രൈബ് ചെയ്യാം – Click Here to Subscribe on Amazon Prime Video
അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്ത് അഭിരാമി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിശാന്ത് നായർ നിർമ്മിക്കുന്ന ചിത്രമാണ് താരം തീര്‍ത്ത കൂടാരം . സഞ്ജയ് (കാർത്തിക് രാമകൃഷ്ണൻ) എന്ന ഫുഡ് ഡെലിവറി ബോയി വീടില്ലാത്ത രണ്ട് പെൺകുട്ടികളെ വീട്ടുടമസ്ഥൻ അറിയാതെ തന്റെ താമസസ്ഥലത്ത് അഭയം നൽകി അവരെ പരിപാലിക്കാൻ ശ്രമിക്കുന്നു. എന്നാൽ അവന്റെ പ്ലാൻ പോലെ കാര്യങ്ങൾ സംഭവിക്കുന്നില്ല, അതിനിടെ സഞ്ജയ് അതിലൊരു ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു, ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ക്രെഡിറ്റ്‌സ്
| സിനിമ | താരം തീര്‍ത്ത കൂടാരം സിനിമ ഓടിടി റിലീസ് തീയതി |
| ഓടിടി റിലീസ് തീയതി | 16 ജൂണ്‍ |
| ഓടിടി പ്ലാറ്റ്ഫോം | പ്രൈം വീഡിയോ |
| ഭാഷകള്‍ | മലയാളം |
| സംവിധാനം | ഗോകുൽ രാമകൃഷ്ണൻ |
| എഴുതിയത് | അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ |
| നിര്‍മ്മാണം | നിശാന്ത് നായർ – അഭിരാമി പ്രൊഡക്ഷൻസ് |
| സംഗീതം | മെജോ ജോസഫ് |
| ഛായാഗ്രഹണം | നിഖില്‍ സുരേന്ദ്രന്‍ |
| അഭിനേതാക്കള്‍ | കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ, അയ്ൻ സാജിദ് , മാലാ പാർവതി, വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, വിനോദിനി വൈദ്യനാഥൻ, ദയാന ഹമീദ്, ജെയിംസ് ഏലിയ |


