നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ – മലയാളം ZEE5 ഇൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Februaryഓടിടി റിലീസ്
OTT Release Of Nellikkampoyil Night Riders
OTT Release Of Nellikkampoyil Night Riders

നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ‘അനുരാഗ കരിക്കിന്‍വെള്ളം’, ‘ദ ഗ്രേറ്റ് ഫാദര്‍’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘കപ്പേള’, ‘സുലൈഖ മന്‍സില്‍’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ നൗഫല്‍ അബ്ദുള്ള സ്വതന്ത്രസംവിധായകനായ ആദ്യചിത്രമാണ് ‘നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ്’.

മിത്തും ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ചേരുന്ന ‘നെല്ലിക്കാംപൊയിൽ’ എന്ന സാങ്കൽപ്പിക ഭൂമികയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ കോമഡി ത്രില്ലറാണ് ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’.മാത്യു തോമസിനെ കൂടാതെ ശരത് സഭാ, റോഷൻ ഷാനാവാസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, മെറിൻ ഫിലിപ്പ്, റോണി ഡേവിഡ് രാജ്, അബു സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇരുട്ടിനെ ഭയമുള്ള ഒരാള്‍ക്ക് ഭയപ്പെടുത്തുന്ന ഒരു ആസുര ശക്തിക്കെതിരെ നില്‍ക്കേണ്ടിവരുന്ന സാഹചര്യമാണ് കഥയിലെ ഹൈലൈറ്റ്. എം. ജ്യോതിഷും എ.വി. സുനുവും ചേർന്നൊണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കറിന്റെ ക്യാമറ കാഴ്ചകളും നൗഫൽ അബ്ദുള്ളയുടെ കട്ടുകളും സിനിമയ്ക്കു കൂടുതൽ മിഴിവേകുന്നു.യാക്സണ്‍ ​ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന് സം​ഗീതം പകര്‍ന്നിരിക്കുന്നത്.

പ്രേക്ഷകരെ പൂർണ്ണമായി എങ്കേജ് ചെയ്യുന്നതിനൊപ്പം അവർക്ക് വേണ്ട ഒരു എന്റർടെയ്‌നറായിട്ടാണ് ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഞങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. തിയറ്ററുകളിൽ ഹൊറര്‍ ഫണ്‍ റൈഡ് പടർത്തിയ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ ഫെബ്രുവരി 6 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് മാത്യു തോമസ് കൂട്ടിച്ചേർത്തു.

നിഗൂഢതകൾ ഒളിപ്പിച്ച ആ ഗ്രാമത്തിലെ കഥകൾ കാണാം..ഫെബ്രുവരി 6 മുതൽ സീ5 മലയാളത്തിൽ!

Nellikkampoyil Night Riders Movie Posters
Nellikkampoyil Night Riders Movie Posters

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *