ബിഗ്ബോസ് മലയാളം സീസണ്‍ 2 നിര്‍ത്തിവയ്ക്കുന്നതായി നിര്‍മ്മാതാക്കള്‍

കോവിഡ്19 ന്‍റെ പശ്ചാത്തലത്തില്‍ ബിഗ്ബോസ് ക്യാന്‍സല്‍ ചെയ്യുന്നുവെന്നു എൻഡെമോൾഷെന്‍ ഇന്ത്യ

ബിഗ്ബോസ് മലയാളം സീസണ്‍ 2
cancellation of bigg boss malayalam

ബിഗ്ഗ് ബോസ്സ് അടക്കമുള്ള എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കുന്നതായി എൻഡെമോൾഷെന്‍. കോവിഡ്19 ന്‍റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷ പ്രധാനം ആണെന്നും, കോറോണ വൈറസ് നിര്‍മ്മാര്‍ജനം ചെയ്യുന്ന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും ഔദ്യോഗികമായി കമ്പനി അറിയിച്ചു. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍ 2

ഇതിനോടകം 70 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലന്നും, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നതായും എൻഡെമോൾഷെന്‍ ഇന്ത്യ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ബിഗ്ബോസ് നിര്‍ത്തിവച്ചു

രജിത് കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു അദ്ധേഹത്തിന്റെ ആരാധകര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം നടത്തുകയാണ്. 300 പേരോളം ആളുകളാണ് ബിഗ്ഗ്ബോസ് ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്, ഇതിനായി ചെന്നൈയില്‍ ആണ് വീടൊരുക്കിയിരിക്കുന്നത്. പ്രതിസന്ധി മറികടന്നു കഴിഞ്ഞാല്‍ പരിപാടി പുനരാരംഭിക്കുമെന്നതിന്റെ സൂചനകള്‍ കമ്പനിയുടെ കുറിപ്പിലുണ്ട്. അടുത്തിടെ ബിഗ്ഗ് ബോസ്സ് സംപ്രേക്ഷണ സമയം എല്ലാദിവസവും 9 മുതല്‍ 10.30 വരെ ദീര്‍ഖിപ്പിച്ചിരുന്നു ചാനല്‍.

asianet prime time serials new schedule
asianet prime time serials new schedule

പരിപാടി തുടരുമോ ?

Endemol Shine India, producer of malayalam show bigg boss posted in facebook that ” In light of the ongoing global health crisis, we wish for everyone to stay calm and stay safe “. Company is committed to the well-being an safety of it’s employees, cast and crew. We have currently announced a voluntary suspension of all our administrative and production department until further notice, in light of the pandemic spread of COVID-19.

Leave a Comment