വിവേക് ഗോപന്‍, സ്നിഷ ചന്ദ്രൻ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന പരമ്പര കാര്‍ത്തിക ദീപം
ഉള്ളടക്കം

പരസ്പരം സീരിയലില്‍ സൂരജായി കേരള ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന വിവേക് ഗോപന്‍, ഏഷ്യാനെറ്റ് പരമ്പര നീലക്കുയിലില്‍ കസ്തൂരിയായി വേഷമിട്ട സ്നിഷ ചന്ദ്രൻ എന്നിവര്‍ ഒരുമിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയലാണ് കാര്‍ത്തിക ദീപം. ചുരുങ്ങിയ കാലയളവില്‍ മലയാളി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീ കേരളം ചാനല്‍ ഈ സീരിയലിന്‍റെ കമിംഗ് സൂണ്‍ പ്രോമോ വീഡിയോ അടുത്തിടെ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്യുകയുണ്ടായി. ചാനല്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ ടിആര്‍പ്പി റേറ്റിംഗ് നേടുന്നത് പൂക്കാലം വരവായി ആണ്.
https://www.facebook.com/keralatv/videos/376943306619352/
ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ് അനുസരിച്ച് സീ കേരളം പരമ്പരകള്‍ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
അഭിനേതാക്കള്‍
സൂര്യ ടിവിലെ തേനും വയമ്പും സീരിയലില്‍ വിവേക് ഗോപന്‍ അഭിനയിച്ചിരുന്നു. പരസ്പരം പരമ്പരയിലെ സൂരജിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നഖങ്ങള്‍,അച്ഛാ ദിന്‍,ശ്യാം,നമസ്‌തെ ഇന്ത്യ,ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുള്ള വിവേക് , കാര്‍ത്തിക ദീപം പരമ്പരയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. അജയന്‍ സംവിധാനം ചെയ്യുന്ന സീ കേരളം സീരിയലില്‍ യദുകൃഷ്ണന്‍ , ജിസ്മി ഷംജിത്ത് , അമൃത , കോട്ടയം റഷീദ് , റോഷന്‍ (നായിക-നായകന്‍ ഫെയിം) തുടങ്ങിയ താരങ്ങളും കാര്‍ത്തിക ദീപം പരമ്പരയില്‍ അഭിനയിക്കുന്നു.

സീ കേരളം ടിആര്‍പ്പി
സീരിയല്‍ | പോയിന്‍റ് |
പൂക്കാലം വരവായി | 2.57 |
നീയും ഞാനും | 2.08 |
സത്യ എന്ന പെണ്‍കുട്ടി | 1.62 |
ചെമ്പരത്തി | 1.57 |
സുമംഗലി ഭവ | 1.11 |
ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി | 0.77 |
നാഗിനി | 0.71 |
സിന്ധൂരം | 0.60 |
സാ രി ഗ മ പാ കേരളം | 0.33 |
സൂപ്പര്‍ ബംബര്‍ സീസണ്‍ 2 | 0.10 |
Neeyum njanum is veriety story and very intersting.